കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2019ൽ നടന്ന വിദ്യാർഥി സംഘട്ടനത്തിൽ എസ്എഫ്ഐക്കാരെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷന്റെ ജനലുകൾ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂർ തണ്ണിവിള വീട്ടിൽ 26 കാരനായ കിരൺ ഷാജി ആണ് 2 വർഷത്തിനു ശേഷം പിടിയിലായത്. എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവും കുസാറ്റിൽ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. മാത്രമല്ല കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ വിദ്യാർഥിയായിരുന്നു കിരൺ. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
2019 ഫെബ്രുവരി 5ന് വൈകിട്ട് 5.1ന് പോലീസ് സ്റ്റേഷന്റെ ഭിത്തിയിലെ 2 ജനൽപാളികളുടെ ഗ്ലാസുകൾ കിരൺ കൈകൊണ്ട് അടിച്ചു പൊട്ടിച്ചിരുന്നു. 5,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. തന്റെ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഈ ആക്രമണം. 2018 സെപ്റ്റംബർ 19ന് കളമശേരി ബസ് ടെർമിനലിനു സമീപം കുസാറ്റ് വിദ്യാർഥികളെ ആക്രമിച്ച കേസിലും 2019 ജനുവരി 17നു കുസാറ്റ് സാഗർ ഹോസ്റ്റലിൽ വച്ച് വിദ്യാർഥികളെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…