Kerala

എസ് എഫ് ഐയെ തകർക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു: നേരിടാന്‍ വിദ്യാർത്ഥികളെ അണിനിരത്തുമെന്ന് എസ് എഫ് ഐ

തിരുവനന്തപുരം: എസ് എഫ് ഐയെ തകർക്കാൻ ആർ എസ് എസ് ശ്രമിക്കുന്നുവെന്ന് എസ് എഫ് ഐ സംസ്ഥാന നേതാക്കള്‍. എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്,​ പ്രസിഡന്‍റ് വി വിനീഷ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആര്‍ എസ് എസിനെതിരെ ആരോപണം ഉന്നയിച്ചത്.

നവമാദ്ധ്യങ്ങളെ ഉപയോഗിച്ച് എസ് എഫ് ഐക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. എല്ലാ വെല്ലുവിളികളും എസ് എഫ് ഐ നേരിടും. സംഘടനയിലെ ചിലർ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കുന്നില്ല. അവർ നടപടി നേരിടുക തന്നെ വേണം. അതിൽ ഒരു വിട്ടു വീഴ്‌ചയ്‌ക്കും എസ് എഫ് ഐ തയ്യാറല്ല. എന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം യൂ​ണി​യ​ൻ റൂ​മി​ൽ ഇ​ല്ലാ​തി​രു​ന്ന വ​സ്തു​ക്ക​ളാ​ണു പി​ന്നെ ക​ണ്ടെ​ടു​ത്ത​ത്. ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണം. ഇ​തി​നാ​യി എ​സ്എ​ഫ്ഐ നി​യ​മ​ന​ട​പ​ടി സ്വീകരിക്കും. രാഷ്‌ട്രീയമായി കീഴ്‌പ്പെടുത്താമെന്നാണ് വിചാരമെങ്കില്‍ അതിനെ രാഷ്‌ട്രീയമായി തന്നെ നേരിടും,​ ഇതിനായി ക്യാമ്പസുകൾ തോറും വിദ്യാർത്ഥികളെ അണിനിരത്തും. ക്യാമ്പസിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ നേതൃത്വത്തിന് കഴിയില്ല, അത് യൂണിറ്റ് കമ്മിറ്റിയാണ് ചെയ്യുന്നതെന്നും സച്ചിൻ വ്യക്തമാക്കി.

admin

Recent Posts

റദ്ദാക്കേണ്ടി വന്നത് 90 ഓളം വിമാനങ്ങൾ ! എയർ ഇന്ത്യ എക്‌സ്‌പ്രസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം

ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെത്തുടർന്ന് 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ…

13 mins ago

ഇന്ത്യയിൽ വരവറിയിച്ച് ഗൂഗിൾ വാലറ്റ് !ഗൂഗിൾ പേ യുമായുള്ള വ്യത്യാസങ്ങൾ ഇവയൊക്കെ

ഇന്ത്യയിൽ ഏറെ പ്രചാരമുള്ള യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേയ്ക്ക് പുറമെ നിരവധി ആപ്ലിക്കേഷനുകൾ യുപിഐ രംഗത്തുണ്ടെങ്കിലും ഗൂഗിൾ…

1 hour ago

പഞ്ചാബിലും ബിജെപി മേൽകൈ !എഎപി തീർന്നു

പഞ്ചാബിൽ എഎപി തീർന്നു, തിരിച്ചടി നൽകി നേതാക്കൾ, കൂട്ടത്തോടെ ബിജെപിയിലേക്ക്

1 hour ago

പൂഞ്ചില്‍ ആക്രമണം നടത്തിയവരില്‍ മുന്‍ പാക് സൈനിക കമാന്‍ഡോയും; തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്

ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരുടെ ആദ്യ ഫോട്ടോകള്‍ പുറത്തു വന്നു. മെയ് നാലിനു നടന്ന…

2 hours ago

സ്പോൺസർ ആര് ? ഉത്തരമില്ലാതെ സിപിഎം ! വിദേശയാത്രയിൽ വിവാദം മുറുകുന്നു

മുഖ്യമന്ത്രിയുടെ വിദേശയാത്ര ചെലവ് ആരുവഹിക്കുന്നു ? ഈ ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം I MUHAMMED RIYAZ

3 hours ago

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു ; വിടവാങ്ങിയത് യോദ്ധ, ഗന്ധർവ്വം തുടങ്ങിയ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച പ്രതിഭാശാലി

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില…

3 hours ago