Kerala

സിദ്ധാർത്ഥ് പൂക്കോട് ക്യാമ്പസിൽ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് പി എം ആർഷോയ്ക്ക് അറിവുണ്ടായിരുന്നു; ആർഷോ നിരന്തരം കോളേജിലെത്തി; എസ് എഫ് ഐ നക്സൽ തീവ്രവാദികൾ; സംസ്ഥാന സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസ്സിൽകൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പിതാവ്. പി എം ആർഷോ ക്യാമ്പസ്സിൽ നിരന്തരം എത്തുകയും സംഭവം നടന്ന ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. എട്ടുമാസം തന്റെ മകൻ അവിടെ ക്രൂര പീഡനത്തിന് ഇരയാകുന്ന വിവരം ആർഷോയ്ക്ക് അറിവുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പി എം ആർഷോയെ പ്രതിചേർത്ത് കസ്റ്റഡിയിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ മകനെ തല്ലി ചതച്ചത് മാവോയിസ്റ്റ് പരിശീലനം ലഭിച്ചവരാണെന്നും എസ് എഫ്‌ ഐ നക്സൽ തീവ്രവാദികളുടെ സംഘടനയാണെന്നും അദ്ദേഹം ആരോപിച്ചു.

കേസിലെ പ്രതികളിൽ ഒരാളെ സിപിഎം നേതാവ് എം എം മണി സംരക്ഷിക്കുന്നു. സിബിഐ അന്വേഷണം അട്ടിമറിച്ച് സർക്കാർ തന്നേയും കുടുംബത്തെയും ചതിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചയുടൻ നിയമവിരുദ്ധമായി പോലീസ് അന്വേഷണം അവസാനിപ്പിച്ചു. പ്രതികളിൽ ചിലർക്ക് രക്ഷപെടാനുള്ള പഴുത് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ദേശീയ ആന്റി റാഗിങ്ങ് സെല്ലിന്റെ റിപ്പോർട്ടിൽ പറയുന്ന പലരെയും അന്വേഷണത്തിൽ നിന്ന് ഒഴിവാക്കി. സർക്കാരിന്റെ ഈ വഞ്ചനയ്‌ക്കെതിരെ ക്ലിഫ് ഹൗസിൽ പോയി സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിദ്ധാർത്ഥിന്റെ മരണം നടന്ന് 41 ദിവസങ്ങൾ തികയുകയാണ് ഇന്ന്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനെ കണ്ടതിൽ രാഷ്ട്രീയമില്ലെന്നും സിപിഎം ഒഴികെ താൻ മറ്റെല്ലാ പാർട്ടിയിലെയും നേതാക്കളെയും കണ്ടിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും കണ്ടിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നീതി തേടിയിരുന്നു. ഇതൊന്നും രാഷ്ട്രീയം മനസ്സിൽ വച്ചുകൊണ്ടല്ലെന്നും. സിപിഎമ്മിനെ തേടിപ്പോയാൽ അവർ തന്നെയും കൊല്ലുമെന്നും മകന് നീതി കിട്ടാനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

Kumar Samyogee

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

5 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago