തൃശൂര്‍:തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി സ്ഥാപിച്ച ഫ്ളക്‌സുകള്‍ നീക്കം ചെയ്ത് എസ്‌എഫ്‌ഐ.
ബോര്‍ഡ് നീക്കിയില്ലെങ്കില്‍ ശക്തമായ നടപടി നേരിടുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതോടെയാണ് ഫ്ളക്‌സുകള്‍ നീക്കിയത്. തുടർന്ന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ളക്‌സുകള്‍ നീക്കം ചെയ്തത്.
അതേസമയം എസ്എഫ്‌ഐ സ്ഥാപിച്ച ഫ്ളക്‌സുകൾക്കെതിരെ മറ്റു വിദ്യാർത്ഥി സംഘടനകളും വിമർശനമുയർത്തിയിരുന്നു. വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും എബിവിപിയുമാണ് വിമർശനവുമായി ശക്തമായി രംഗത്തെത്തിയത്.
ചുംബനങ്ങളുടേയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെയും ബോര്‍ഡുകളാണ് ക്യാംപസ് നിറയെ വച്ചിരുന്നത്.’തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്ളക്‌സും, ‘Fuck your nationalism’, ‘We Are all Earth Lings’ എന്ന ക്യാപ്ഷനിലുള്ള മറ്റൊരു ഫ്ളക്‌സുമാണ് സ്ഥാപിച്ചത്.
സാമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നത്. എന്നാല്‍, ‘ഇത്തരം ചിത്രം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യമെന്നത് പോലെ ആസ്വദിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. എസ്‌എഫ്‌ഐക്ക് ഏതെങ്കിലും ഓഡിറ്റോറിയം വാടകയ്ക്ക് എടുത്ത് ഇത് നേരിട്ട് പ്രദര്‍ശിപ്പിക്കാവുന്നതേയുള്ളു. പൊതുസ്ഥലത്ത് വേണ്ടല്ലോ’ എന്നായിരുന്നു സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
2017 ല്‍ ക്യാംപസ് എസ്‌എഫ്‌ഐ സ്ഥാപിച്ച ഫ്ളക്‌സും വിവാദമായിരുന്നു. ഹിന്ദു ദൈവമായ ദേവിയെ നഗ്നയാക്കിയെന്നായിരുന്നു അന്ന് ഫ്ളക്‌സിനെതിരെ ഉയര്‍ന്ന ആരോപണം.
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…