Kerala

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു; ഭക്തർക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് എത്തിച്ചേരാം

പന്തളം: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെ‍ളിയിച്ചു.

പിന്നീട് ഗണപതി,നാഗര്‍ തുടങ്ങിയ ഉപദേവതാക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു.ശേഷം പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ മേല്‍ശാന്തി അഗ്നിപകർന്നതോടെ അയ്യപ്പഭക്തര്‍ ശരണം വിളികളോടെ പതിനെട്ടാം പടികയറി ശബരീശനെ തൊഴുതു വണങ്ങി.

അയ്യപ്പസ്വാമിക്ക് അവലും മലരും നിവേദ്യം നടത്തിയ ശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്കുകൾ തെളിച്ചു.17 മുതല്‍ 21 വരെയാണ് ശബരിമല ,മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.

കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.ചിങ്ങം ഒന്നായ ആഗസ്റ്റ് 17 ന് പുലര്‍ച്ചെ 5 മണിക്ക് ആണ് തിരുനട തുറക്കുക.ശേഷം പതിവ് അഭിഷേകവും നെയ്യഭിഷേകവും മഹാഗണപതിഹോമവും മറ്റ്പൂജകളും നടക്കും.

ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടായിരിക്കും.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും.ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് വൈകിട്ട് തുറക്കും.സെപ്റ്റംബര്‍ 10 ന് തിരുനട അടയ്ക്കും.

Anandhu Ajitha

Recent Posts

ജാഹ്നവി കപ്പൂറിനെതിരെ ധ്രുവ് റാത്തിയുടെ ‘ഫേക്ക് ബ്യൂട്ടി’ ആക്രമണം! വർണ്ണവിവേചനമോ അതോ ഗൂഡാലോചനയോ? |

ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…

49 minutes ago

ജിഹാദികളെ കാണാതെ കരോളിനായി കേഴുന്ന ബീഹാറിലെ ഡോക്ടർ

ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…

1 hour ago

പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് വൻ പോലീസ് നടപടി; ദില്ലിയിൽ ഉടനീളം വ്യാപക പരിശോധന ! ‘ഓപ്പറേഷൻ ആഘാത് 3.0’ ൽ അറസ്റ്റിലായത് അറുന്നൂറിലധികം പേർ ; ആയുധങ്ങൾ പിടിച്ചെടുത്തു

ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…

2 hours ago

ചുമതലയേറ്റെടുത്ത് 24 മണിക്കൂർ കഴിയുംമുമ്പ് മാദ്ധ്യമ പ്രവർത്തകരെ കണ്ട് മേയർ വി വി രാജേഷ്

ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…

2 hours ago

അറബിപ്പണമില്ലാതെ 1000 cr കടന്ന ധുരന്തർ – ഇത് പുതിയ ഭാരതമാണ് !

ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…

3 hours ago

17 കൊല്ലങ്ങൾക്ക് ശേഷം രാജ്യത്ത് തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‌ വൻ സ്വീകരണം I TARIQUE RAHMAN

ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…

3 hours ago