ഷാഫി പറമ്പിൽ എംഎൽഎ
തിരുവനന്തപുരം : കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. എം.വി ഗോവിന്ദൻ വിവരക്കേട് പറഞ്ഞ് പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും പക്ഷേ ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ക്രൂരമായ വിവരക്കേടാണെന്നും പറഞ്ഞ ഷാഫി പറമ്പിൽ ഒരാളുടെ അസുഖത്തെക്കുറിച്ച് രാഷ്ട്രീയമായി
ദുഷ്ടലാക്കോട് കൂടിയ ഒരു കമന്റാണ് എം വി ഗോവിന്ദനിൽ നിന്നുണ്ടായതെന്നും ആരോപിച്ചു. പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
“സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവരക്കേട് പറഞ്ഞ് പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ക്രൂരമായ വിവരക്കേടാണ്. ഒരാളുടെ അസുഖത്തെക്കുറിച്ച് രാഷ്ട്രീയമായി
ദുഷ്ടലാക്കോട് കൂടിയ ഒരു കമന്റാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായത്. പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
സമരങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം രാഹുലിന് ഇടതുഭാഗവുമായി ബന്ധപ്പെട്ട് ചെറിയ ക്ഷീണം അനുഭവപ്പെടുന്നുവെന്ന് തിരുവനന്തപുരത്ത് വച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിന്നാലെ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്‌ട്രോക്കിന്റെ ആരംഭത്തിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് അഡ്മിറ്റ് ആകണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു.” ഷാഫി പറമ്പിൽ പറഞ്ഞു.
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…