Sunday, October 4, 2026

“രാഹുൽ മാങ്കൂട്ടത്തിലിന്റെ അസുഖവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദൻ പറഞ്ഞത് ക്രൂരമായ വിവരക്കേട്! പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോൺ​ഗ്രസ് നിയമനടപടിക്ക് !” – സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ

തിരുവനന്തപുരം : കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.വി. ​ഗോവിന്ദൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. എം.വി ഗോവിന്ദൻ വിവരക്കേട് പറഞ്ഞ് പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും പക്ഷേ ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ക്രൂരമായ വിവരക്കേടാണെന്നും പറഞ്ഞ ഷാഫി പറമ്പിൽ ഒരാളുടെ അസുഖത്തെക്കുറിച്ച് രാഷ്ട്രീയമായി
ദുഷ്ടലാക്കോട് കൂടിയ ഒരു കമന്റാണ് എം വി ഗോവിന്ദനിൽ നിന്നുണ്ടായതെന്നും ആരോപിച്ചു. പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

“സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവരക്കേട് പറഞ്ഞ് പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത് ക്രൂരമായ വിവരക്കേടാണ്. ഒരാളുടെ അസുഖത്തെക്കുറിച്ച് രാഷ്ട്രീയമായി
ദുഷ്ടലാക്കോട് കൂടിയ ഒരു കമന്റാണ് അദ്ദേഹത്തിൽനിന്ന്‌ ഉണ്ടായത്. പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

സമരങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം രാഹുലിന് ഇടതുഭാഗവുമായി ബന്ധപ്പെട്ട് ചെറിയ ക്ഷീണം അനുഭവപ്പെടുന്നുവെന്ന് തിരുവനന്തപുരത്ത് വച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിന്നാലെ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്‌ട്രോക്കിന്റെ ആരംഭത്തിന്റെ ലക്ഷണങ്ങളാണ് കാണുന്നതെന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് അഡ്മിറ്റ് ആകണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു.” ഷാഫി പറമ്പിൽ പറഞ്ഞു.

Related Articles

Latest Articles