shakunthalam
സാമന്ത നായികയായെത്തുന്ന ചിത്രമായ ശാകുന്തളത്തിന്റെ ഔദ്യോഗിക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇതോടൊപ്പം ശാകുന്തളത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടു. ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നവംബർ 4 ന് തിയറ്ററുകളിലെത്തും . സാമന്ത തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ ശാകുന്തളത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ പങ്കുവെച്ചു.
സാമന്ത, ദേവ് മോഹൻ എന്നിവരെക്കൂടാതെ അച്ചിൻ ഖേദേക്കർ കബീർ ബേദി, ഡോ.എം.മോഹൻ ബാബു പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ശകുന്തളത്തിന്റെ താരനിരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെ കൂടാതെ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ഭരത രാജകുമാരനായി അഭിനയിക്കുന്നു.
ഗുണ ടീം വർക്കുമായി സഹകരിച്ച് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവാണ് ശാകുന്തളം അവതരിപ്പിച്ചിരിക്കുന്നത്. നീലിമ ഗുണ നിർമ്മിച്ച്, ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം 2022 നവംബർ 4 ന് റിലീസിന് ഒരുങ്ങുകയാണ്.
മഹാഭാരതത്തിലെ ശകുന്തളയുടെയും ദുഷ്യന്ത രാജാവിന്റെയും പ്രണയകഥയെ ചുറ്റിപ്പറ്റിയാണ് ശാകുന്തളത്തിന്റെ കഥ. ശകുന്തളയായി സാമന്ത അഭിനയിക്കുമ്പോൾ ദുഷ്യന്ത രാജാവായാണ് ദേവ് മോഹൻ എത്തുന്നത്.
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…