bjp-leader-sanku-t-das-met-with-an-accident
തിരുവനന്തപുരം: കൊവിഡിന്‍റെ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകളാണ് ഇന്നലെ പുറത്ത് വന്നത്. ഇപ്പോഴിതാ മഹാമാരിയുടെ മറവിൽ പിണറായി സർക്കാർ നടത്തിയ അഴിമതിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് (Sanku T Das) ശങ്കു ടി ദാസ്. കേരളം കണ്ട ഏറ്റവും അധാർമികമായ അഴിമതി ആണ് കോവിഡ് കുംഭകോണം എന്ന് ശങ്കു ടി ദാസ് സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
കേരളം കണ്ട ഏറ്റവും അധാർമികമായ അഴിമതി ആണ് കോവിഡ് കുംഭകോണം.
തട്ടിപ്പിന്റെ വലിപ്പം കൊണ്ടോ തട്ടിച്ച സംഖ്യയുടെ മൂല്യം കൊണ്ടോ അല്ല, തട്ടിപ്പ് നടത്തിയ സമയം കൊണ്ടാണത് അങ്ങനെയാവുന്നത്.
കോവിഡ് കാരണം ലോകം മുഴുവൻ പരിഭ്രാന്തിയിലേക്ക് കൂപ്പുകുത്തിയപ്പോൾ,
രാജ്യം മുഴുവൻ ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ, മലയാളികൾ എല്ലാം സർക്കാരിൽ മാത്രം വിശ്വാസമർപ്പിച്ച് വീടുകൾക്കുള്ളിൽ അടച്ചിരുന്നപ്പോൾ,ഇവിടുത്തെ ഭരണ വർഗ്ഗം രോഗ പ്രതിരോധത്തിന്റെ പേരിൽ പോലും അവരെ കട്ട് മുടിക്കുകയായിരുന്നു എന്നത് പൊറുക്കാനാവാത്ത വിശ്വാസ വഞ്ചനയാണ്.
550 രൂപയുടെ പി.പി.ഇ കിറ്റുകൾ വാങ്ങിയത് 1500 രൂപയ്ക്ക്.
1500 രൂപയുടെ തെർമോമീറ്ററുകൾ വാങ്ങിയത് 5400 രൂപയ്ക്ക്. എല്ലാ കോവിഡ് പർച്ചേസുകളും മൂന്നിരട്ടി വിലയ്ക്ക് പേപ്പർ കമ്പനികൾ വഴി. മുങ്ങി താഴാൻ പോവുന്നവന്റെ മാല ഊരിയെടുക്കുന്നത് പോലുള്ള നികൃഷ്ടതയാണിത്. ആദർശം ഒന്നും വേണ്ട, മനുഷ്യത്വം എങ്കിലും ഉള്ളവർ പോലും ഇങ്ങനെ ചെയ്യില്ല.
കിറ്റ് വാങ്ങി നക്കിയില്ലേ എന്ന സഖാക്കളുടെ പഴയ ചോദ്യം ഓരോ മലയാളിയും അവരോട് തിരിച്ചു ചോദിക്കണം. നമുക്ക് പി.പി.ഇ കിറ്റ് വാങ്ങിയതിൽ നിന്ന് വരെ നക്കിയവർ ആണവരുടെ നേതാക്കൾ.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…