SHANKU T DAS
തിരുവനന്തപുരം: ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കണ്ണ് തുറക്കുകയും പ്രതികരിച്ചു തുടങ്ങുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. അദ്ദേഹം പ്രതികരിക്കുന്നതായും സഹോദരന്‍ അറിയിച്ചതായി സുരേന്ദ്രന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സുരേന്ദ്രൻ കാര്യങ്ങൾ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘ശങ്കു. ടി. ദാസ് കണ്ണു തുറന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നും സഹോദരന്‍ ഭാസ്‌കര്‍ വിളിച്ചുപറഞ്ഞ ശുഭവാര്‍ത്ത പങ്കുവെക്കുകയാണ്. പ്രാര്‍ത്ഥനകള്‍ തുടരുക.’
ജൂണ്‍ 23ന് രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കോട്ടക്കല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശങ്കു. ടി. ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചു ദിവസമായി ഡോക്റ്റര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ശങ്കു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…