Monday, April 29, 2024
spot_img

വൃന്ദ കാരാട്ട് നടത്തിയ സമരങ്ങൾ കണ്ടാൽ ഞെട്ടിപ്പോകും; വലിച്ചുകീറി ഒട്ടിച്ച് ശങ്കു ടി ദാസ്

ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തലിനെതിരെ പ്രതിഷേധവുമായി സിപിഎം പിബി അംഗം വൃന്ദ കാരാട്ട് രംഗത്തെത്തിയത് വലിയ മാധ്യമ ശ്രദ്ധനേടിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വൃന്ദ കാരാട്ടിനു നേരെ പരിഹാസവുമുയരുന്നുണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതി കൊടുത്ത സ്റ്റേ ഓർഡർ നിലനിൽക്കേ എന്തിനാ ഈ പ്രഹസനം എന്നാണു സോഷ്യൽ മീഡിയ ഒന്നടങ്കനം ചോദിക്കുന്നത്.

ഈ വിഷയത്തിൽ അദ്വകെട്ടും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ശങ്കു ടി ദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. എന്റെ ഓർമ്മയിൽ ബ്രിന്ദാ കാരാട്ട് മുന്നിൽ നിന്ന് നയിച്ച നിർണ്ണായക പോരാട്ടങ്ങൾ മൂന്നാണ്. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. നമുക്ക് ആ കുറിപ്പ് ഒന്ന് നോക്കാം

എന്റെ ഓർമ്മയിൽ ബ്രിന്ദാ കാരാട്ട് മുന്നിൽ നിന്ന് നയിച്ച നിർണ്ണായക പോരാട്ടങ്ങൾ മൂന്നാണ്.
1) 1999ലെ കാണ്ഡഹാർ വിമാന റാഞ്ചൽ സംഭവത്തിൽ കമാൻഡോ ഓപ്പറേഷനിലൂടെ വിമാനം പിടിച്ചെടുത്തു ബന്ധികളെ മോചിപ്പിക്കാനുള്ള ഭാരത സർക്കാരിൻറെ ശ്രമം വിമാനത്തിലെ ബന്ധികളായ യാത്രക്കാരുടെ ജീവൻ അപകടത്തിൽ ആക്കുമെന്നും, അത് കൊണ്ട് സംഘർഷത്തിന് ശ്രമിക്കാതെ വിമാന റാഞ്ചികളുടെ ആവശ്യങ്ങൾ മുഴുവൻ അംഗീകരിച്ച് സർക്കാർ ഒത്തുതീർപ്പിന് വഴങ്ങണമെന്നും, അവർ ചോദിക്കുന്നതെന്തും കൊടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധികളായ 188 പേരുടെയും കുടുംബാംഗങ്ങങ്ങളെ സംഘടിപ്പിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അഞ്ചു ദിവസം സമരം ചെയ്തു.
ഒടുവിൽ അവരുടെ വൈകാരിക വിലപേശലിന് വഴങ്ങി സർക്കാരിന് IC 814 വിമാനത്തിനും അതിലെ 188 ബന്ധികളുടെ ജീവനും പകരമായി മൗലാന മസൂദ് അസർ എന്ന കൊടും തീവ്രവാദിയെ വിട്ടയക്കേണ്ടി വന്നു. ഈ മൗലാന മസൂദ് അസർ സ്ഥാപിച്ച ജൈഷ് ഇ മുഹമ്മദ്‌ ആണ് 2001 പാർലമെന്റ് ആക്രമണത്തിനും 2008 മുംബൈ ഭീകരാക്രമണത്തിനും 2016 പത്താൻകോട്ട് ആക്രമണത്തിനും 2019 പുൽവാമ ആക്രമണത്തിനും പിന്നിൽ പ്രവർത്തിച്ചത്.
നാലിടത്തുമായി 60 സൈനികരുടേത് ഉൾപ്പെടെ 223 ജീവനുകൾ രാജ്യത്തിന് നഷ്ടമായി.
2) 2004 ജൂൺ 15ന് ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനുള്ള ആസൂത്രണവുമായി അഹമ്മദാബാദിൽ എത്തിയ നാലംഗ ലഷ്‌കർ ഇ തൊയ്ബാ സംഘം ഗുജറാത്ത്‌ പോലീസിലെ ക്രൈം ബ്രാഞ്ചും ഇന്റലിജൻസ് ബ്യൂറോയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഇഷ്‌റത്ത് ജഹാൻ റാസാ, ജാവേദ് ഗുലാം ഷെയ്ഖ്, അംജദ് അലി റാണ, സീഷാൻ ജോഹർ എന്നിവരായിരുന്നു കൊല്ലപ്പെട്ട ലഷ്‌കർ തീവ്രവാദികൾ.
എന്നാൽ ഇവർ വെറും നിരപരാധികൾ ആണെന്നും, ഗുജറാത്ത്‌ പോലീസ് അവരെ വ്യാജ ഏറ്റുമുട്ടലിൽ കൊന്നു കളഞ്ഞതാണെന്നും, അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ജയിലിൽ അടയ്ക്കണമെന്നും പറഞ്ഞു സമരം നയിച്ചതും “ഷഹീദ് ഇഷ്‌റത് ജഹാന്റെ” പേരിൽ ഒരു ആംബുലൻസ് സർവീസ് തന്നെ ഉത്ഘാടനം ചെയ്തതും ബ്രിന്ദാ കാരാട്ട് ആയിരുന്നു.
പിന്നീട് 2016ൽ ലഷ്‌കർ ബന്ധത്തിന്റെ പേരിൽ അമേരിക്കയിൽ പിടിയിലായ ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കൻ-പാകിസ്താനി തീവ്രവാദി മുംബൈ കോടതിക്ക് മുന്നിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ കൊടുത്ത മൊഴിയിൽ ഇഷ്‌റത് ജഹാൻ ലഷ്‌കർ ഇ തൊയ്ബയുടെ ഒപ്പറേറ്റീവ് ആയിരുന്നെന്ന് സ്ഥിരീകരിച്ചു.
3) 2022ൽ ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം നടത്തി തലസ്ഥാനത്ത് തന്നെ ഒരു ചേരി കയ്യേറി താമസിക്കുകയും, രാജ്യത്തിനകത്ത് ആഭ്യന്തര സുരക്ഷാ ഭീഷണി ഉയർത്തുകയും, ഏറ്റവുമൊടുവിൽ ഡൽഹിയിലെ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നേരെ കല്ലേറും കലാപവും നയിക്കുകയും ചെയ്ത ബംഗ്ലാദേശി – റോഹിംഖ്യ അനധികൃത കുടിയേറ്റക്കാരുടെ ജഹാംഗീർപുരിയിലെ ഇല്ലീഗൽ ഗല്ലിക്ക് എതിരെ നോർത്ത് ഡൽഹി മെട്രോ കോർപ്പറേഷൻ ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളെ ബുൾഡോസറിന് വട്ടം നിന്ന് പ്രതിരോധിച്ചു.
ഒരൊറ്റ അനധികൃത കുടിയേറ്റക്കാരൻ പോലും നിയമപരമായി കുടിയൊഴിപ്പിക്കപ്പെടില്ലെന്ന് ഉറപ്പാക്കി.
ഇത് മൂന്നുമാണ് എന്റെ ഓർമ്മയിൽ കൊമ്രേഡ് ബ്രിന്ദയുടെ വീരോചിത സമരങ്ങൾ.
സൂക്ഷിച്ചു നോക്കിയാൽ ഇതിലൊക്കെ ഒരു പൊതു പാറ്റേൺ കാണാം.
പോളിറ്റ് ബ്യൂറോ മെമ്പർ ഫോർ എ റീസൺ 🔥
ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഹഹഹ എന്തായാലും ഇന്നത്തെ ദേശാപമാനിയിൽ നല്ല വലുപ്പത്തിൽ കൊടുത്തിട്ടുണ്ട് ‘ തൊട്ടുപോകരുത്. ബിജെപി ബുൾഡോസർ തടഞ്ഞു വൃന്ദ’ എന്ന് പിന്നെ ബൃന്ദയുടെ ചുണ്ടുവിരലിൽ വിറച്ച് മോദിയും അമിത് ഷായും രാജ്യവും കൊടുക്കാഞ്ഞത് നന്നായി..
ഇനി എന്തൊക്കെ കാണണം ദൈവമേ …

Related Articles

Latest Articles