ശരദ് പവാറും നരേന്ദ്ര മോദിയും സൗഹൃദസംഭാഷണം നടത്തുന്നു
പൂനെ : പ്രതിപക്ഷ മഹാ സഖ്യത്തിനെ ഞെട്ടിച്ച് കോൺഗ്രസിന്റെയും ശിവസേന താക്കറെ വിഭാഗത്തിന്റെയും മുന്നറിയിപ്പുകൾ കാറ്റിൽ പറത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ട് പ്രതിപക്ഷ നേതൃനിരയിലെ മുതിർന്ന നേതാവായ ശരദ് പവാർ. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാട് പ്രതിപക്ഷ മഹാസഖ്യത്തിലെ കക്ഷികൾ സ്വീകരിച്ചിരിക്കെയാണ് ശരദ് പവാർ മോദിയുമായി പൂനെയിൽ വേദി പങ്കിട്ടത്.
യോഗം തുടങ്ങുന്നതിന് മുൻപ് ശരദ് പവാറിന് അടുത്തെത്തി നരേന്ദ്ര മോദി അദ്ദേഹവുമായി സൗഹൃദസംഭാഷണം നടത്തി. ലോക്മാന്യ തിലക് സ്മാരക മന്ദിർ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായിട്ടായിരുന്നു ശരദ് പവാർ എത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു ലോക്മാന്യ തിലക് ദേശീയ പുരസ്കാരം ലഭിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ബിജെപി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, അടുത്തിടെ എൻസിപി പിളർത്തി ബിജെപിയുമായി കൈകോർത്ത ശരദ് പവാറിന്റെ അനന്തിരവൻ അജിത് പവാർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…