India

ഓഹരിവിപണിയിൽ റെക്കോർഡ് മുന്നേറ്റം; സെൻസെക്സ് 60,000 കടന്നു, നിഫ്റ്റി 17,947.65 ലേക്ക്

ദില്ലി: ചരിത്രം സൃഷ്ടിച്ച് ഓഹരി വിപണി. സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു ചരിത്ര നേട്ടത്തിലേക്കാണ് ഓഹരിവിപണി മുന്നേറിയിരിക്കുന്നത്. സെൻസെക്സ് 60,158.76 ൽ ആരംഭിച്ച് 273 പോയിന്റ് ഉയർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ 60,333 ലേക്ക് എത്തി.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 17,897.45 ൽ ആരംഭിച്ച് 75 പോയിന്റ് ഉയർന്ന് 17,947.65 ലേക്കും എത്തി. ഐടി മേഖലയിലെ ഓഹരികളിൽ 2 ശതമാനം വളർച്ചയും , ടെലികോം കമ്പനികളുടെ ഓഹരികളിൽ ഒരു ശതമാനം വർധനവുമുണ്ട്. വിപ്രോ ഓഹരി എൻഎസ്ഇയിലെ മുൻനിര നേട്ടത്തിലാണ്. കമ്പനിയുടെ ഓഹരി 1.55 ശതമാനം ഉയർന്നു 685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി എന്നിവയുടെ ഓഹരിയിലും വർദ്ധനവ് കാണിക്കുന്നു.

അതേസമയം ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എം & എം, അൾട്രാ സിമന്റ് എന്നിവയുടെ വിപണിയിൽ ഇടിവുണ്ടായിട്ടുണ്ട്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിനിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസംപുലർത്തിയതാണ് ആഗോളതലത്തിൽ വിപണികൾക്ക് കരുത്തായത്. കഴിഞ്ഞദിവസം വിപണിയിൽ കുതിച്ചുചാട്ടം ഉണ്ടായിരുന്നു

admin

Recent Posts

സിദ്ധാർത്ഥൻ ക്രൂരമായി ആക്രമിക്കപ്പെട്ടു !പ്രതികൾക്കെതിരായ ആരോപണം ഗുരുതരം;സിബിഐ ഹൈക്കോടതിയിൽ

കൊച്ചി: പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ…

1 hour ago

കേരളം ഗുരുതര പ്രതിസന്ധിയിൽ പിണറായി ഉറങ്ങുന്നു

സംസ്ഥാനത്ത് അപ്രഖ്യാപിത പവർ കട്ടിന്റെ കാരണങ്ങൾ ഇതാ!

2 hours ago

മസാലബോണ്ട് കേസ് ;തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും

എറണാകുളം: മസാലബോണ്ട് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരായ ഇഡി അപ്പീൽ പുതിയ ബെഞ്ച് പരി​ഗണിക്കും. നിലവിൽ അപ്പീൽ…

2 hours ago

മദ്ധ്യപ്രദേശിൽ കൈ തളരുന്നു ! കോൺഗ്രസ് മുൻ എം എൽ എ റാം നിവാസ് റാവത്ത് ബിജെപിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. വിജയ്പൂരിലെ മുൻ എംഎൽഎ റാം നിവാസ് റാവത്ത് ബിജെപിയിൽ ചേർന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ വെളിപ്പെടുത്തൽ നടത്തി പ്രധാനമന്ത്രി

പിന്നിൽ നിന്ന് ആക്രമിക്കുന്ന രാജ്യമല്ല പുതിയ ഭാരതം ! പാകിസ്ഥാനെ പാഠം പഠിപ്പിച്ച് ഭാരതം

2 hours ago