Tuesday, September 29, 2026

വീണ്ടും ചരിത്രം സൃഷ്ടിക്കാൻ മോഹൻലാൽ: ഇത്തവണ എത്തുന്നത് ഹിന്ദി ചിത്രം “മിഷൻ കൊങ്കൺ”ലൂടെ

ബോളിവുഡിൽ തിളങ്ങാൻ ഒരുങ്ങി മോഹൻലാൽ. ഒ​ടി​യ​ന് ​ശേ​ഷം​ ​വി.​എ.​ ​ശ്രീ​കു​മാ​ർ​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെയ്ത് മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രത്തിന് മിഷൻ കൊങ്കൺ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ചർച്ചകൾക്കായി കഴിഞ്ഞ ദിവസം വി.​എ.​ ​ശ്രീ​കു​മാ​ർ​ ​മേ​നോ​നും​ ​സം​ഘ​വും​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​ക​ണ്ടു. ഇവരുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ബോളിവുഡിലെയും ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​ഭാ​ഷ​ക​ളി​ലെ​യും​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ളും​ ​സി​നി​മ​യി​ൽ​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്. എ​ർ​ത്ത് ​ആ​ൻ​ഡ് ​എ​യ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ഈ​ ​ബി​ഗ്‌​ബ​ജ​റ്റ് ​സി​നി​മ​ ​കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.​ ​

“മാ​പ്പി​ള​ ​ഖ​ലാ​സി”​ക​ളു​ടെ​ ​സാ​ഹ​സി​ക​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ഈ​ ​ചി​ത്രം ​ഹി​ന്ദി​ക്ക് ​പു​റ​മെ​​ ​മ​ല​യാ​ള​മ​ട​ക്ക​മു​ള്ള​ ​ദ​ക്ഷിണേ​ന്ത്യ​ൻ​ ​ഭാ​ഷ​ക​ളി​ലും​ ​ചി​ത്രീ​ക​രിക്കുന്നുണ്ട്.​ ​മ​നു​ഷ്യാ​ത്ഭു​ത​മാ​ണ് ​ഖ​ലാ​സി.​ ​മ​ല​ബാ​റി​ന്റെതീ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ലോ​ക​മെ​മ്പാ​ടും​ ​പ​ര​ന്ന​ ​പെ​രു​മ​ ​ശാ​സ്ത്ര​ത്തി​നും​ ​ഗു​രു​ത്വാ​കാ​ർ​ഷ​ണ​ ​നി​യ​മ​ങ്ങ​ൾ​ക്കും​ ​വി​വ​രി​ക്കാ​നാ​വാ​ത്ത​ ​ബ​ല​ത​ന്ത്രം.​ കൂടാതെ ​ഇ​ന്ത്യ​യു​ടെ​ ​അ​ഖ​ണ്ഡ​ത​യും​ ​സാ​ങ്കേ​തി​ക​ ​രം​ഗ​ത്തെ​ ​മു​ന്നേ​റ്റ​വും​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ​ ​അ​ട്ടി​മ​റി​ ​ശ്ര​മം​ മ​ല​ബാ​റി​ന്റെ​ ​അ​ഭി​മാ​ന​മാ​യ​ ​മാ​പ്പി​ള​ ​ഖ​ലാ​സി​ക​ൾ​ ​പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് സി​നി​മ​യു​ടെ​ ​ഇ​തി​വൃ​ത്തം.

ചിത്രത്തിന്റെ മറ്റൊരു സംവിശേഷത ഹോ​ളി​വു​ഡ് ​ടെ​ക്നി​ഷ്യ​ൻ​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ളു​ടെ​ ​ചി​ത്രീ​ക​ര​ണം.​ ​ഫ്രാ​ൻ​സി​സ് ​ഇ​ട്ടി​ക്കോ​ര,​ ​സു​ഗ​ന്ധി​ ​എ​ന്ന​ ​ആ​ണ്ടാ​ൾ​ ​ദേ​വ​നാ​യ​കി,​ ​മാ​മ​ ​ആ​ഫ്രി​ക്ക​ ​തു​ട​ങ്ങി​യ​ ​നോ​വ​ലു​ക​ളി​ലൂ​ടെ​ ​പ്ര​ശ​സ്ത​നും​ ​റെ​യി​ൽ​വേ​ ​മു​ൻ​ ​ചീ​ഫ് ​ക​ൺ​ട്രോ​ള​റു​മാ​യ​ ​ടി.​ഡി.​ ​രാ​മ​കൃ​ഷ്ണ​നാ​ണ് ​ര​ച​ന. ഡി​സം​ബ​റി​ൽ​ ​ര​ത്ന​ഗി​രി,​ ​ഡ​ൽ​ഹി,​ ​ഗോ​വ,​ ​ബേ​പ്പൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​പാ​ല​ക്കാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ബി​ഗ് ​ബ​ജ​റ്റ് ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles