India

തുടർച്ചയായ നാലാം ദിവസവും ഓഹരി വിപണിക്ക് നേട്ടത്തിന്റെ തിളക്കം; സെൻസെക്‌സ് ഉയർന്നത് 630 പോയിന്റ്

മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിക്കുന്നത്. സെൻസെക്‌സ് 630 പോയിന്റ് അഥവാ 1.15 ശതമാനം ഉയർന്ന് 55,397 ലും നിഫ്റ്റി 180 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്ന് 16,521 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ഐടി സൂചിക 3 ശതമാനം ഉയർന്നു, എഫ്എംസിജി 1 ശതമാനത്തിലധികം ഉയർന്നു. അതേസമയം, റിയൽറ്റി സൂചിക 0.29 ശതമാനം ഇടിഞ്ഞു. ഒഎൻജിസി 2 ശതമാനം മുതൽ 3 ശതമാനം വരെ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ് എന്നിവയാണ് ഇന്ന് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം എച്ച്‌ഡിഎഫ്‌സി ലൈഫ്, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ്, സൺ ഫാർമ എന്നിവ 2 ശതമാനം വരെ നഷ്ടത്തിലായി
മുംബൈ ഓഹരി വിപണിയിൽ ഹിന്ദുസ്ഥാൻ സിങ്ക് 6 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിലുള്ള 500 ഓഹരികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് ഇതാണ്. ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്‌സ്, ഐസിഐസിഐ ലോംബാർഡ്, ഫീനിക്‌സ് മിൽസ്, മിൻഡ കോർപ്പറേഷൻ എന്നിവയും നഷ്ടത്തിലാണ്.

അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് നേരിയ തോതിൽ ഉയർന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞതും ആഭ്യന്തര ഓഹരി വിപണിയിലെ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യം ഉയർത്തിയത്. എന്നാൽ ഈ മാസാവസാനം യു എസ് ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന സൂചന ഉള്ളതിൽനാൽ ഡോളർ വീണ്ടും ശക്തി പ്രാപിച്ചേക്കാം. ജൂലൈ 26, 27 തിയ്യതികളിലാണ് യു എസ് ഫെഡ് പലിശ നിരക്ക് ഉത്തരവിടുക..

admin

Recent Posts

പൂഞ്ച് ഭീകരാക്രമണം ! പാക് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ! വിവരം നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക്…

5 mins ago

കോൺഗ്രസിന് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത് ?

കണ്ടെത്തിയത് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമോ ?

14 mins ago

80K ഭക്തര്‍ വന്നാല്‍ മതി| അയ്യനെ കാണാന്‍ ദേവസ്വം ബോര്‍ഡ് കനിയണമോ…?

ശബരിമലയിലാവട്ടെ തൃശൂര്‍ പൂരത്തിലാവട്ടെ, ആററുകാലില്‍ ആവട്ടെ പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് പ്‌ളാന്‍ എന്താണ്..? കൂടുതല്‍ വിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ വിമാനത്താവളവും…

39 mins ago

ഇരകളുടെ സ്വകാര്യത ഉറപ്പാക്കണം! പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസ്

ജെഡിഎസ് നേതാവും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് പ്രത്യേത…

59 mins ago

നടുറോഡില്‍ മാസ് കാണിച്ചതില്‍ സഖാവ് മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് ! നടപടി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്കമുണ്ടാക്കിയ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ…

1 hour ago

ഇയാൾ ഒരു നേതാവാണോ ?

വീണ്ടും സ്വന്തം പാർട്ടിയിലെ പ്രവർത്തകനെ ത-ല്ലി ഡി കെ ശിവകുമാർ ! കോൺഗ്രസുകാർക്ക് അഭിമാനമില്ലേയെന്ന് ബിജെപി

1 hour ago