Kerala

പരീക്ഷാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; കുട്ടികളെ പരിശോധിച്ചത് ദിവസക്കൂലിക്കെത്തിയവര്‍

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കുട്ടികളെ പരിശോധിക്കാൻ ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശിയുടെ ആവശ്യപ്രകാരം ആണെന്നും അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും
ജോബി ജീവൻ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്. ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല. 500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. സ്റ്റാർ ഏജൻസിയായ നീറ്റ് അധികൃതരുമായും സംസാരിച്ചിട്ട് ഉണ്ടായിരുന്നില്ല. കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ നടത്തിയത്.

വിദ്യാർത്ഥികളെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. അടിവസ്ത്രം അടക്കം അഴിക്കാൻ പരിശോധന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പറഞ്ഞിട്ടില്ല. ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം കോളേജ് അധികൃതർക്കാണ്. നിലവിൽ അറസ്റ്റിൽ ആയിട്ടുള്ളവർ നിരപരാധികളാണെന്നും ജോബി ജീവന്‍ വ്യക്തമാക്കി. അറസ്റ്റിലായവർ ജോബി ജീവന്റെ മകൾ അടക്കമുള്ളവരാണ്.

admin

Recent Posts

ജൂൺ ഒന്നിലെ ഇൻഡി സഖ്യത്തിന്റെ മുന്നണി യോഗം !തൃണമൂല്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ഇൻഡി മുന്നണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.…

16 mins ago

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ !

നയിക്കുന്നത് പ്രധാനസേവകൻ മോദി ; ഭാരതം പിന്നെന്തിന് ഭയക്കണമെന്ന് ലോകരാജ്യങ്ങൾ !

25 mins ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! ഉദ്യോഗസ്ഥർക്കെതിരെ ഡിഐജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്പി

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവത്തിൽ ഇവർക്കെതിരെ ഡിഐജിക്ക്…

30 mins ago

മോദിയില്‍ പൂര്‍ണ്ണ വിശ്വാസം ; രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോ !

സൊന്നത് താൻ സെയ്‌വാൻ ; മോദിയുടെ വാക്ക് ഫലിച്ചതിൽ അമ്പരന്ന് കുത്ത് ഇന്ത്യ മുന്നണി !

1 hour ago

ജൂൺ നാലിന് കോൺഗ്രസ് പതിവുപോലെ ഇവിഎമ്മിനെ കുറ്റപ്പെടുത്തും ; ഖാർഗെയുടെ ജോലി തെറിക്കും ! വേറെയൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി : ജൂൺ നാലിന് രാജ്യത്ത് വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ്…

1 hour ago

സ്വാതി മാലിവാളിനെതിരായ ആക്രമണക്കേസ് ! ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പി എ വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ദില്ലി : സ്വാതി മലിവാളിനെതിരായ ആക്രമണക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പി എ വിഭവ് കുമാറിന്റെ ജാമ്യാപേക്ഷ…

1 hour ago