kv-thomas-to-be-suspended-from-congress
തിരുവനന്തപുരം : തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളികളോട് മാപ്പു ചോദിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. തരൂരിന്റെ ട്വീറ്റ് മത്സ്യത്തൊഴിലാളികളില്‍ വേദന ഉളവാക്കി. അതൊരു നാവുപിഴയായി കാണണമെന്നും കെ.വി തോമസ് ഫേസ്ബുക്കില്‍ കിറിച്ചു.
വിവാദ ട്വീറ്റിന് വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. തരൂര്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നഗരത്തിലെ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്.
മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്. ഓക്കാനം വരുവിധം വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഓക്കാനം തോന്നും, എന്ന പരാമര്‍ശത്തെ മുന്‍നിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്.
എന്നാല്‍ താന്‍ അര്‍ഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അര്‍ഥവും ചേര്‍ത്ത് വിശദീകരിച്ചിരിക്കുകയാണ് തരൂര്‍. മലയാളി ഇടത് നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…