ജയ്പൂര്‍: ബിജെപിയുടെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി (Shashi Tharoor) ശശി തരൂര്‍. അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ള ആളാണ് നരേന്ദ്രമോദിയെന്നും ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ ക്രെഡിറ്റ് മോദിക്കുള്ളതാണെന്നും തരൂർ പ്രശംസിച്ചു.
അദ്ദേഹം ചെയ്ത ചില കാര്യങ്ങള്‍, പ്രത്യേകിച്ച് ചില രാഷ്ട്രീയ നീക്കങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഇത്ര വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുമെന്ന് നമ്മളാരും കരുതിയില്ല. എന്നാല്‍ അദ്ദേഹമത് നേടി”, ജയ്പൂര്‍ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ ശശി തരൂര്‍ പറഞ്ഞു.
”പ്രധാനമന്ത്രി നരേന്ദ്രമോദി അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ളയാളാണ്. ചില കാര്യങ്ങൾ, പ്രത്യകമായി രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് ഞങ്ങൾ കണക്കു കൂട്ടിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിനത് സാധിച്ചു”, തരൂർ പറഞ്ഞു. ഇന്ത്യയിലെ വോട്ടർമാർക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ട്. ഒരിക്കൽ അവര്‍ ബിജെപിയെ അമ്പരപ്പിക്കുമെന്നും, പക്ഷേ ഇന്ന് അവര്‍ക്ക് വേണ്ടത് ജനങ്ങൾ നൽകിയെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…