Wednesday, May 8, 2024
spot_img

‘രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയും’; സുപ്രീം കോടതി അഭിഭാഷകര്‍ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം

ദില്ലി:രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്ന് ഫോൺ വഴി ഭീഷണി സന്ദേശം.

സിഖ്‌ഫോര്‍ ജസ്റ്റിസിന്റെ പേരില്‍ സുപ്രീം കോടതി അഭിഭാഷകര്‍ക്കാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്.

ഇന്ത്യയുടെ അഖണ്ഡത കാക്കാന്‍ സുപ്രീം കോടതിക്ക് ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വഴിയില്‍ തടയുമെന്നുമാണ് ഫോണിലൂടെ വന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഭീഷണി സന്ദേശത്തിനെതിരെ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അതേസമയം പഞ്ചാബില്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ വഴിയിൽ തടഞ്ഞ സംഭവം അന്വേഷിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.സമിതിയിൽ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരുമാണ് ഉണ്ടാവുക.

അന്ന് നടന്നതുപോലെയുള്ള സംഭവങ്ങള്‍ ഇനിയുണ്ടാവാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കും. ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല ഉണ്ടാകേണ്ടതെന്നും സ്വതന്ത്രാന്വേഷണമാണ് ഈ കേസില്‍ വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ എത്രയും പെട്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles