പി വി അൻവർ
നിലമ്പൂര്‍ :ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഗുരുതരാരോപണങ്ങളുമായി പി വി അൻവർ. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ഷൗക്കത്ത് ശ്രമിച്ചുവെന്ന അതീവ ഗുരുതരമായ ആരോപണമാണ് പി വി അൻവർ ഉന്നയിച്ചിരിക്കുന്നത്.
വിഎസ് ജോയിക്ക് കോണ്‍ഗ്രസില്‍ ഗോഡ്ഫാദറില്ലെന്നും അതിനാല്‍ അദ്ദേഹം സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
“വിഎസ് ജോയിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഇന്ന് കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍ ഇല്ലെന്നത് എല്ലാവര്‍ക്കും അറിയാം ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദവും സഹായവും ജോയിയുടെ വ്യക്തിപരമായ കഴിവുമാണ് അദ്ദേഹത്തെ ആ പദവിയിലെത്തിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയില്ല. ജോയിയെ ലിഫ്റ്റ് ചെയ്യാന്‍ ഉത്തരവാദപ്പെട്ട ആളുകള്‍ അത് ഇഗ്നോര്‍ ചെയ്തു പോവുകയാണ്. ജോയിയെ സംബന്ധിച്ച് അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തക്കരീതിയിലുള്ള ഒരു നേതൃത്വവും ജോയിക്കു വേണ്ടി സംസാരിച്ചിട്ടില്ല. ഗോഡ്ഫാദര്‍ ഇല്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഓരോ കാലഘട്ടത്തിലും സൈഡ്‌ലൈന്‍ ചെയ്യപ്പെട്ട് പൊയ്‌ക്കൊണ്ടിരിക്കും. അക്കൂട്ടത്തില്‍ ജോയിയും സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടു. പക്ഷേ ജോയി സൈഡ്‌ലൈന്‍ ചെയ്യപ്പെടുമ്പോള്‍ ജോയ് മാത്രമല്ല സൈഡ് ലൈന്‍ ചെയ്യപ്പെടുന്നത്. ഈ മലയോര കര്‍ഷകര്‍കൂടിയാണ്. ഈ കമ്യൂണിറ്റി കൂടിയാണ്. അവിടുത്തെ സമൂഹമാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത് മലയോര മേഖലയിലെ മനുഷ്യരാണ്. അതിസങ്കീര്‍ണമായ പ്രശ്‌നമാണ്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് കൊല്ലമായി തിരിഞ്ഞുനോക്കാത്ത മേഖലയാണ് മലയോര കര്‍ഷകരുടെ മേഖല
ഷൗക്കത്തിനെ സംബന്ധിച്ച് നിലമ്പൂരിലെ ജനങ്ങളിലുള്ള പ്രതികരണം തനിക്കറിയാം. അതുകൊണ്ടാണ് സ്ഥാനാർത്ഥി നിര്‍ണയം ആലോചിച്ച് ചെയ്യണമെന്ന് യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞത്. അദ്ദേഹം ഒരു ഘട്ടത്തില്‍, രണ്ടുമാസം മുന്‍പ് സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയാന്‍ ശ്രമം നടത്തിയതാണ്. കോണ്‍ഗ്രസുകാര്‍ക്കൊക്കെ ഇതറിയാം. സിപിഎം അത് പരിഗണിക്കുകയും പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തുകയും ചെയ്തപ്പോള്‍ ഒരു കാരണവശാലും സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് നിലമ്പൂരിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും എടുത്തതിന്റെ ഫലമായാണ് അദ്ദേഹം അതില്‍നിന്ന് പിന്‍വാങ്ങിയത്.
ഷൗക്കത്ത് മറുപാളയത്തിലേക്ക് പോകാന്‍ ശ്രമിക്കുകയും അവിടെനിന്ന് രക്ഷയില്ലാതെ തിരിച്ചുവരികയും ചെയ്തു. ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ നിലമ്പൂരിലെ ജനങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്ന്, അദ്ദേഹത്തിന് പിന്തുണ നല്‍കുമോ ഇല്ലയോ എന്ന് പഠിക്കേണ്ടതുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പഠനത്തിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനമെടുക്കും. കൂടിയാലോചനയെടുത്ത് തീരുമാനമെടുക്കും. ഈ രണ്ടുദിവസത്തെ സമയം എന്ന് പറയുന്നത് ആ മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങള്‍ക്ക് സംസാരിക്കേണ്ടതുണ്ട്. സമുദായ-സാംസ്‌കാരിക നേതാക്കളുമായി സംസാരിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ അഭിപ്രായം സ്വീകരിച്ചുകൊണ്ടുള്ള നിലപാടായിരിക്കും സ്വീകരിക്കുക. അതുവരെ പ്രചാരണത്തിനിറങ്ങില്ല”, അൻവർ പറഞ്ഞു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…