Entertainment

ഷീ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: അവാർഡുകൾ വാരിക്കൂട്ടി കരുവാരിയിൻ കനവുകൾ

തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ അസ്പദമാക്കി ജടായു രാമ കള്‍ച്ചറല്‍ സെൻററിൻറെ ആഭിമുഖ്യത്തിൽ നടത്തിയ ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ പ്രിയദർശനാണ് വിജയികളെ പ്രഖ്യാപിച്ചത്, ജൂറി ചെയർപേഴ്സൺ മേനക സുരേഷ്‌, നിർമ്മാതാവ് സുരേഷ്‌കുമാർ, സംവിധായകനും ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കണ്‍വീനറുമായ ശ്രീവല്ലഭൻ, ഫെസ്റ്റിവൽ പ്രതിനിധികളായ ശരത് ചന്ദ്ര മോഹൻ, ആനന്ദ് ജെ.എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശരത് സുന്ദർ സംവിധാനം നിർവഹിച്ച കരുവാരിയിൻ കനവുകൾ മികച്ച ചിത്രത്തിനുള്ള ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം ഡീറ്റൊക്സ്, സംവിധാനത്തിന് അനൂപ് നാരായണൻ, മൂന്നാം സമ്മാനം ഛാത്ര സംവിധാനത്തിലൂടെ ജൊബ് മാസ്റ്റർ, മികച്ച ഉളളടക്കം റിതുയഗ്ന ചിത്രത്തിലെ, സംവിധാനത്തിന് ശ്രെയസ് എസ് ആർ. കരുവാരിയിൻ കനവുകൾ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി ശരത് സുന്ദർ തിരഞ്ഞെടുക്കപ്പെട്ടു. കരുവാരിയിൻ കനവുകളിലെ അഭിനയത്തിന് മികച്ച നടിയായി ശിവാനി മേനോൻ. ഡീറ്റൊക്സ് ചിത്രത്തിലെ അഭിനയത്തിലൂടെ ഡോ ആനന്ദ് ശങ്കർ മികച്ച നടൻ.

അവർ എന്ന ചിത്രത്തിലൂടെ ചിത്രസംയോജത്തിന് മിൽജോ ജോണിയ്ക്കും, മികച്ച ഛായാഗ്രഹണത്തിന് സൽമാൻ ഫാരിസും അർഹരായി. മികച്ച സംഗീതം വിപിൻ വിൻസെൻറ്, ചിത്രം സൃഷ്ടി. യെല്ലോ ബട്ടൺ എന്ന ചിത്രത്തിലെ സംവിധാനത്തിന് ഉദയൻ പുഞ്ചക്കരിയും, ഉറവ ചിത്രത്തിന് എം എസ് ധ്വനിയും സ്പെഷ്യൽ മെൻഷൻ അവാർഡിന് അർഹരായി.

കരുവാരിയിൻ കനവുകളിലൂടെ ഐശ്വര്യ അനിൽകുമാർ, ഒരിടത്തൊരു പെൺ ആൺകുട്ടിയിലൂടെ മധുരിമ മുരളി, മികച്ച സ്ത്രീ കഥാപാത്രങ്ങൾ. തുണ ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ്‌ ശിവൻ എസ് സംഗീത്ന്. വർഷ പ്രമോദിന്റെ ബാല എന്ന ചിത്രത്തിനും, ബിജുദാസ് ചിത്രം ദേവിയ്ക്കും, രാജശേഖരൻ നായർ, സുനീഷ് നീണ്ടൂർ, ചിത്രം വോയറിനും മികച്ച തിരകഥയ്ക്കും, സംവിധാനത്തിനുമുള്ള അവാർഡ് നേടി.

പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 150-ൽ പരം ചിത്രങ്ങളിൽ നിന്നാണ് മേനക സുരേഷിൻറെ നേതൃത്വത്തിലുളള 10 അംഗ ജൂറി പാനൽ വിജയികളെ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര നിലവാരമുള്ള ഒട്ടനവധി ചിത്രങ്ങളാണ് ലഭിച്ചതെന്നും, അതിൽ നിന്നും വളരെ സൂക്ഷ്മമായി നിരീക്ഷിണത്തിന് ശേഷമാണ് വിധി നിർണ്ണയം നടത്തിയതെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

സ്ത്രീ സുരക്ഷ വിഷയമാക്കി ജടായു രാമ കൾച്ചറൽ സെൻറർ നടത്തുന്ന ‘ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പർസ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം കൂടാതെ ആര്യ, കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മഞ്ചുവാര്യര്‍, മമതാമോഹൻദാസ്, അപർണ ബാലമുരളി, അനു സിത്താര, ഐശ്വര്യ രാജേഷ്, ശരണ്യ മോഹൻ, അപർണ നായർ, എസ്ഥർ അനിൽ, രജീനകസാൻട്ര, രാഷി ഖന്ന, ഖുഷ്ബു സുന്ദർ, അംബിക, രാധ, രഞ്ജിനി, പാർവതി ജയറാം, മധുബാല, എഴുത്തുകാരിയും പോര്‍ച്ചുഗീസ് സംവിധായികയുമായ മാര്‍ഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെന്‍ഹോംസ്, അവാര്‍ഡ് നേടിയ ഐറിഷ് നടി ആന്‍ഡ്രിയ കെല്ലി, ബ്രിട്ടീഷ് സംവിധായിക അബിഗയില്‍ ഹിബ്ബര്‍ട്ട് , ക്രൊയേഷ്യന്‍ നടി ഇവാന ഗ്രഹോവാക്, ബ്രിട്ടീഷ് നടന്‍ ക്രിസ് ജോണ്‍സണ്‍, ബ്രിട്ടീഷ് നടിമാരായ ആലീസ് പാര്‍ക്ക് ഡേവിസ്, വെറോണിക്ക ജെഎന്‍ ട്രിക്കറ്റ്, അമേരിക്കന്‍ നടന്‍ ഫ്രെഡ് പാഡില്ല എന്നിവരും അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരും , സമൂഹത്തിൻറെ വിവിധ മേഖലകളിൽ ഉള്ളവരും ഫെസ്റ്റിവലിൻറെ ബ്രോഷര്‍ ഫേസ്ബുക്ക് ഉൾപ്പടെയുളള നവമാധ്യങ്ങളിൽ പങ്കുവെക്കുകയും പിന്തുണ അറിയിക്കുകയും ചെയിതു.

സുഗതകുമാരി അവസാനമായി സംസാരിച്ചത് ”ഷീ’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൻറെ വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന്‍ ത്യജിച്ച് രക്തസാക്ഷിയായ ജടായുവിൻറെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലെന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.

മേനക, ജലജ, എം ആര്‍ ഗോപകുമാര്‍, വിജി തമ്പി, കിരീടം ഉണ്ണി, തുളസിദാസ്, വേണു നായർ, രാധാകൃഷ്ണൻ, കലാധരൻ, ഗിരിജസേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
സംവിധായകരായ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് ജി സുരേഷ്കുമാര്‍, നടന്‍ സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍, രാജീവ് അഞ്ചല്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിൻറെ ഉപദേശക സമിതിയിൽ ഉള്ളത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവാർഡ് ചടങ്ങിൻറെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

‘നമ്മള്‍ നല്ലതു പോലെ തോറ്റു! ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി’: എം.വി.ഗോവിന്ദന്‍

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം…

18 mins ago

ന്യൂനപക്ഷ വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസി ! |BJP|

ന്യൂനപക്ഷ വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസി ! |BJP|

21 mins ago

നാലാം ലോകകേരള സഭയ്ക്ക് ഇന്ന് തുടക്കം; ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…

49 mins ago

ലോകത്തെ മാറ്റി മറിക്കുമായിരുന്ന ഒരു കണ്ടുപിടുത്തം

ലോകത്തെ മാറ്റി മറിക്കുമായിരുന്ന ഒരു കണ്ടുപിടുത്തം

1 hour ago

കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു; എട്ടരയ്ക്ക് കൊച്ചിയിൽ

കൊച്ചി: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി…

1 hour ago

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

10 hours ago