General

അഞ്ച് കുട്ടികൾ എന്ന പരാമർശം, വിവാദങ്ങളിൽ കുലുങ്ങില്ല; ഉറച്ച തീരുമാനങ്ങളുമായി പാലാ രൂപത മുന്നോട്ട്‌ തന്നെ

പാ​ലാ: കു​ടും​ബ വ​ർ​ഷാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സഭാ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ​പ​ദ്ധ​തി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തി​നു പി​ന്നാ​ലെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചു സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി പാ​ലാ രൂ​പ​ത. കൂ​ടു​ത​ൽ കു​ട്ടി​ക​ളുള്ള കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​വാ​ദ​മാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​റ​ച്ച തീ​രു​മാ​ന​ത്തോ​ടെ തീ​രു​മാ​ന​ങ്ങ​ൾ സ​ർ​ക്കു​ല​റാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ വാ​യി​ക്കും. പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ ഇ​ങ്ങ​നെ:

  1. 2000-നു ​ശേ​ഷം വി​വാ​ഹി​ത​രാ​യ പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് അ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഓ​രോ മാ​സ​വും 1,500 രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം 2021 ഓ​ഗ​സ്റ്റ് മു​ത​ൽ പാ​ലാ രൂ​പ​ത​യു​ടെ ഫാ​മി​ലി അ​പ്പ​സ്റ്റോ​ലേ​റ്റ് വ​ഴി ല​ഭി​ക്കും.
  2. പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലും മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലും പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തേ​തും തു​ട​ർ​ന്നു​ള്ള​തു​മാ​യ പ്ര​സ​വ​ത്തി​ന് അ​ഡ്മി​റ്റ് ആ​കു​ന്ന​തു മു​ത​ൽ ഡി​സ്ചാ​ർ​ജ് ആ​കു​ന്ന​തു​വ​രെ​യു​ള്ള ചെ​ല​വു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കും.
  3. പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ കു​ടും​ബ​ങ്ങ​ളി​ൽ അ​ഞ്ചോ അ​തി​ല​ധി​ക​മോ കു​ട്ടി​ക​ളു​ള്ള ദമ്പതി​ക​ളി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ​നു​സ​രി​ച്ചു രൂ​പ​തവ​ക ചേ​ർ​പ്പു​ങ്ക​ലി​ലു​ള്ള മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ ജോ​ലി​ക​ളി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.
  4. ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ ന​ഴ്സിം​ഗ് കോ​ള​ജി​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ പാ​ലാ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​ലാ​മ​തു മു​ത​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന ചെ​ല​വു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കും.
  5. പാ​ലാ രൂ​പ​ത​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലാ​മ​താ​യും തു​ട​ർ​ന്നും ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു പാ​ലാ രൂ​പ​ത​യു​ടെ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലും ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ള​ജി​ലും അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ട്യൂ​ഷ​ൻ ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും.
  6. 2000 വ​ർ​ഷം മു​ത​ൽ കു​ടും​ബ​വ​ർ​ഷ​മാ​യ 2021 വ​രെ ജ​നി​ച്ച​വ​രാ​യ പാ​ലാ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ നാ​ലാ​മ​തോ അ​തി​നു ശേ​ഷ​മോ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ സാ​മ്പത്തി​ക വി​ഷ​മ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു നി​ർ​ദി​ഷ്ഠ യോ​ഗ്യ​ത​ക​ളും സർക്കാരിന്‍റെ അ​ത​തു സ​മ​യ​ങ്ങ​ളി​ലെ നി​യ​മ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​മ​നു​സ​രി​ച്ചു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ന പ​രി​ഗ​ണ​ന ന​ൽ​കും.
  7. പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

17 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

18 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago