shinde-group-submit-symbols-for-election
മുംബൈ : , പുതിയ പാര്‍ട്ടി ചിഹ്നങ്ങള്‍ സമര്‍പ്പിച്ച് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. സൂര്യന്‍, വാളും പരിചയും, ആല്‍മരം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് ഇന്ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചത്. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നതിന് വിലക്ക് വന്നതിന് പിന്നാലെയാണ് ഈ സംഭവ വികാസം. അതേസമയം ഉദ്ധവ് താക്കറെ വിഭാഗത്തിന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു. പാര്‍ട്ടിയുടെ പേര് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്നായിരിക്കും, അതേസമയം ഏകനാഥ് ഷിന്‍ഡെയ്ക്ക് ബാലാസാഹേബാന്‍ജി എന്ന പേരും അനുവദിച്ചു.
ഹിന്ദിയില്‍ ബാലാസാഹേബാന്‍ജി ശിവസേന എന്നാല്‍ ബാലാസാഹേബ് കി ശിവസേന എന്നാണ് അര്‍ത്ഥം.നവംബര്‍ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…