India

ഈശ ഫൗണ്ടേഷൻ ആസ്ഥാനത്ത് ആദിയോഗിയുടെയും സത്ഗുരുവിന്റെയും സാന്നിധ്യത്തിൽ ശിവരാത്രിയാഘോഷം ഇന്ന്; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും; തത്സമയ കാഴ്ചയൊരുക്കി തത്വമയി

കോയമ്പത്തൂർ: ഈശാ ഫൗണ്ടേഷൻ ആസ്ഥാനത്ത് ശിവരാത്രി ആഘോഷങ്ങൾ ഇന്ന്. വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ നാളെ പുലർച്ചെ ആറു മണിവരെ നീളും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത്തവണത്തെ ചടങ്ങുകളിൽ മുഖ്യാതിഥി ആയിരിക്കും. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആഘോഷങ്ങളിൽ പങ്കെടുക്കും. 12 മണിക്കൂർ നീളുന്ന ചടങ്ങുകൾ തത്വമയി തത്സമയം സംപ്രേക്ഷണം ചെയ്യും.

ഒഡീഷ ഗവർണർ ഹരിബാബു കംഭംപാട്ടി, പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കഠാരിയ, കേന്ദ്ര നിയമ പാർലമെൻററി കാര്യമന്ത്രി അർജുൻ റാം മേഘ്‌വാൾ, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ സഹമന്ത്രി എൽ മുരുഗൻ, മഹാരാഷ്ട്ര മന്ത്രി സഞ്ജയ് റാത്തോഡ്, തമിഴ്‌നാട് കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ, കലാകാരന്മാർ ചലച്ചിത്ര താരങ്ങൾ, വ്യവസായ പ്രമുഖർ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

അർദ്ധരാത്രിയോടെ സത്ഗുരു മഹാമന്ത്ര ദീക്ഷ നൽകും.പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിൽ ശംഭോ ധ്യാനവും അദ്ദേഹം നയിക്കും. മിറക്കിൾ ഓഫ് ദി മൈൻഡ് എന്ന സൗജന്യ മെഡിറ്റേഷൻ ആപ്പും അദ്ദേഹം പുറത്തിറക്കും. 20 ലധികം ഭാഷകളിൽ 150 ലധികം ചാനലുകൾ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. 70 രാജ്യങ്ങളിൽ നിന്നുള്ളവർ കോയമ്പത്തൂരിലെ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. 150 രാജ്യങ്ങളിൽ നിന്നനുള്ളവർ തത്സമയ സംപ്രേക്ഷണം കാണുമെന്നാണ് കണക്ക്.

Kumar Samyogee

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

5 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

5 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

6 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

7 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

8 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

8 hours ago