ദില്ലി: ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസഫാക് ആലം സ്ഥിരം കുറ്റവാളിയെന്നും മോഷ്ടാവാണെന്നും ദില്ലിയിൽ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച കുട്ടിയുടെ പിതാവ്. അസഫാക് ദില്ലിയിലും പോക്സോ കേസ് പ്രതിയാണെന്ന് നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. തന്റെ മകൾ രക്ഷപെട്ടത് തലനാരിഴയ്ക്കാണെന്നും അസഫാക്കിന്റെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചിട്ടാണ് തന്റെ മകൾ രക്ഷെപെട്ടതെന്നും പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത് നാട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പണത്തിന്റെ സ്വാധീനത്തിൽ ദില്ലി പോലീസ് കേസ്സിൽ വെള്ളം ചേർത്തു. ഒരുമാസത്തിനുള്ളിൽ പ്രതി ജാമ്യം നേടി പുറത്തുവന്നു. അസഫാക്കിന്റെ പിന്നിൽ പണമൊഴുക്കാൻ കഴിയുന്ന ശക്തികളുണ്ട്. കേസിൽ നിന്ന് പിന്മാറാൻ വൻ തുക തനിക്കും കുടുംബത്തിനും അസഫാക് വാഗ്ദാനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രതിയുടെ സ്വദേശം ഏതെന്ന കാര്യത്തിൽ ഇനിയും വിവരങ്ങൾ ലഭ്യമല്ല. ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് പോലീസിന്റെ സംശയം. ഇയാൾ ദില്ലിയിലെ മൽസ്യ മാർക്കറ്റിൽ മാസങ്ങളോളം ജോലി ചെയ്തിരുന്നതായും പിന്നീട് ബീഹാറിലെത്തി വിവാഹം കഴിച്ചതായും സൂചനയുണ്ട്. മോഷണ വാസനയും ക്രിമിനൽ മനസ്സുമുള്ളയാളായിരുന്നു അസഫാക്കെന്ന് ദില്ലിയിലെ ഇയാളുടെ സഹപ്രവർത്തകൻ പറയുന്നു. അസഫാക്കിന് വധ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…