International

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം വെടിയൊച്ചകൾ കേട്ടതായും സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ന്യൂ സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം ഇന്ന് വൈകുന്നേരം 6.45-ഓടെ കാംബെൽ പരേഡിൽ വെടിയൊച്ച കേട്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മരിച്ചവരിൽ ഒരാൾ ആക്രമണം നടത്തിയ രണ്ട് തോക്കുധാരികളിൽ ഒരാളാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. രണ്ടാമത്തെ അക്രമി ഗുരുതരാവസ്ഥയിൽ കസ്റ്റഡിയിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റ 11-ൽ അധികം ആളുകളിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.

വെടിവെപ്പ് നടന്ന സമയം ബോണ്ടി ബീച്ചിൽ ജൂത മത വിശ്വാസികളുടെ പ്രധാന ഉത്സവമായ ഹനുക്കയുമായി ബന്ധപ്പെട്ട ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വാർഷിക ഹനുക്ക ഉത്സവം നടക്കുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്. നൂറുകണക്കിന് കുടുംബങ്ങൾ കുട്ടികളോടൊപ്പം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. നിരവധി വെടിയൊച്ചകൾ കേട്ടതോടെ ആളുകൾ ബാരിക്കേഡുകൾക്ക് മുകളിലൂടെ മക്കളെയും എടുത്ത് ഓടുകയായിരുന്നുവെന്നും, അവിടെ വലിയ അരാജകത്വമാണ് ഉണ്ടായതെന്നും ദൃസാക്ഷികൾ പറഞ്ഞു.

കൊല്ലപ്പെട്ട 10 പേർക്ക് പുറമെ, ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് സർവീസ് നിരവധി പേർക്ക് ചികിത്സ നൽകി. 18 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.സെൻ്റ് വിൻസൻ്റ് ആശുപത്രിയിൽ 6 പേരെയും,റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിൽ 3 പേരെയും, സെൻ്റ് ജോർജ്ജ് ആശുപത്രിയിൽ 3 പേരെയും ഉൾപ്പെടെ സിഡ്‌നിയിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.

“ബോണ്ടിയിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുരിതകരവുമാണ്” എന്ന് പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പ്രസ്താവനയിൽ പറഞ്ഞു.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

7 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

7 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

9 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

10 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

12 hours ago

മെസ്സിയുടെ പരിപാടിയെ അലങ്കോലമാക്കിയത് ബംഗാളിലെ വിഐപി സംസ്കാരം !! മമതയെയും പോലീസ് കമ്മീഷണറെയും അറസ്റ്റ് ചെയ്യണമായിരുന്നു !! രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…

15 hours ago