ധാക്ക : ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്. ബംഗ്ലാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. ഹസീനയ്ക്ക് പുറമെ അനുയായികളായ ആറ് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൾ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസാദുസ്സാൻ ഖാൻ കമാൽ, മുൻ പോലീസ് ഇൻസ്‌പെക്ടർ ജനറൽ ചൗധരി അബ്ദുള്ള എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ഇവർക്ക് പുറമേ ഉന്നത പോലീസ്, സർക്കാർ ഉദ്യോഗസ്ഥരും കേസിൽ പ്രതിയാണ്. ഹസീന ബംഗ്ലാദേശ് വിട്ടതിനുശേഷം ചുമത്തപ്പെടുന്ന ആദ്യത്തെ കേസാണിത്. അതേസമയം, ബംഗ്ലാദേശിൽ ഇപ്പോഴും അക്രമം തുടരുകയാണ്. ഇതിനോടകം തന്നെ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. സംവരണ വിരുദ്ധ പ്രക്ഷോഭം എന്ന പേരിൽ ഹിന്ദുക്കൾക്കെതിരെ വർഗ്ഗീയ കലാപമാണ് ബംഗ്ലാദേശിൽ അരങ്ങേറുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…