International

ദുരന്തത്തിനിരയാക്കിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെ ! അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ കാരണം വ്യക്തമായതായി കുവൈറ്റ് വാർത്താ ഏജൻസി

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തി. കുവൈറ്റ് അഗ്നിരക്ഷാസേന നടത്തിയ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈറ്റിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 23 -മലയാളികളുള്‍പ്പെടെ 50 പേരാണ് മരിച്ചത്. സംഭവത്തില്‍ കെട്ടിട ഉടമ അടക്കം മൂന്നുപേരെ അറസ്റ്റ്‌ ചെയ്തിരുന്നു. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍, കെട്ടിട ഉടമ, കമ്പനിയിലെ ഉദ്യോഗസ്ഥന്‍ എന്നിവരാണ് അറസ്റ്റിലായത്.

ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹങ്ങളുമായെത്തിയ വിമാനം ലാന്‍ഡ് ചെയ്തത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. ശേഷം മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ ജന്മനാടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി. തമിഴ്നാട്ടുകാരായ 7 പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ അവരുടെ സ്വദേശത്തേക്ക് കൊണ്ട് പോയി. 12 മലയാളികളുടെ സംസ്കാരം ഇന്ന് തന്നെ നടക്കും.

ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിറ്റിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഈജിപ്തുകാരനായ സുരക്ഷാജീവനക്കാരന്റെ മുറിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത് എന്നാണ് കരുതുന്നത്.

ദുരന്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എൻബിറ്റിസി കമ്പനി അധികൃതർ വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടികളുമായി സഹകരിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയും മറ്റ് നിയമപരമായ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി കെ ജി എബ്രഹാമിൻ്റെ മകൻ ഷിബി എബ്രഹാം വ്യക്തമാക്കി.

Anandhu Ajitha

Recent Posts

എം എഫ് ഹുസൈന് അവാർഡ് നൽകിയപ്പോൾ തോന്നാത്ത വൃണം ആണോ ഇപ്പോൾ???

എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…

2 minutes ago

സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ! രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം ; ഉടൻ കേസ് എടുത്തേക്കും

കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…

12 minutes ago

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്!ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…

23 minutes ago

ജിഹാദ് വിജയിച്ചാൽ സ്ത്രീകൾ അടിമകളാണ്

ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…

1 hour ago

‘ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി’; കെടിയു വൈസ് ചാൻസിലറായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…

2 hours ago

മ്യാന്മാർ സമരങ്ങളുടെ നായിക ജയിലിൽ കൊല്ലപ്പെട്ടെന്ന് സൂചന നൽകി ബന്ധുക്കൾ | AUNG SAN SUU KYI

പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…

3 hours ago