തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. ചാൻസിലർ കൂടിയായ ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനെതിരെ ഗുരുതരമായ കൃത്യവിലോപമാണ് കണ്ടെത്തിയിരിക്കുന്നത്. സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ കുറ്റപത്രം ഹൈക്കോടതിയിൽ നൽകിയതിന് പിന്നാലെയാണ് കമ്മീഷന്റെ റിപ്പോർട്ട്.മെയ് 29നാണ് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്. മൂന്നുമാസമായിരുന്നു റിപ്പോർട്ട് നൽകാൻ ഗവർണർ കമ്മീഷന് സമയം അനുവദിച്ചിരുന്നത്.
സിദ്ധാർത്ഥനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്ന സമയം വിസി, ഓഫീസിൽ ഉണ്ടായിരുന്നുവെന്നും സമയബന്ധിതമായി നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ജസ്റ്റീസ് എ. ഹരിപ്രസാദ് കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു .സംഭവത്തിന്റെ ഗൗരവം മനസിലാക്കി വി. സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എം.ആർ ശശീന്ദ്രനെ ഗവർണർ നേരത്തെ വി സി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. എല്ലാ കുറ്റവും ഡീനിന്റെ തലയിൽ വച്ച് രക്ഷപ്പെടാനാണ് വി സി അന്ന് ശ്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിനോടനുബന്ധിച്ച ഡോർമിറ്ററിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അടക്കം 28 പേരുടെ മൊഴി കമ്മിഷൻ എടുത്തിരുന്നു. പ്രതികളായ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ മൊഴിയും എടുത്തിരുന്നു. രണ്ടു ദിവസം സഹപാഠികളടക്കമുള്ള വിദ്യാർത്ഥികൾ മർദ്ദിച്ചെന്നും ഇതിന്റെ തുടർച്ചയായി സിദ്ധാർത്ഥ് ജീവനൊടുക്കിയെന്നുമാണ് സിബിഐ കണ്ടെത്തിയത്.
നേരത്തെ കേസിൽ മൂന്നുമാസം ജയിലിൽ റിമാൻഡിൽ ആയിരുന്ന വിദ്യാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അനുമതിയും ലഭിച്ചു.
വൈസ് ചാൻസലർ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ സഹപാഠികൾ അധ്യാപകർ വാർഡൻ എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു.
കമ്മീഷന്റെ കണ്ടെത്തലുകൾ താഴെ കൊടുക്കുന്നു
വിസിയായിരുന്നു ഡോ: എം. ആർ. ശശീന്ദ്രനാഥ്, ഹോസ്റ്റൽ വാർഡൻ കൂടിയായ കോളേജ് ഡീൻ ഡോ: നാരായണൻ എന്നിവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല.സിദ്ധാർത്ഥന്റെ മരണദിവസം വിസി ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി സമയബന്ധിതമായി നടപടികൾ സ്വീകരിച്ചില്ല.
ഹോസ്റ്റൽ മുറികളുടെ ചുവരികളിൽ മുഴുവൻ അശ്ലീലവും രാഷ്‌ട്രീയ മുദ്രാവാക്യങ്ങളും എഴുതിപിടിപ്പിച്ചിട്ടും ഹോസ്റ്റലിൽ അച്ചടക്കം നടപ്പാക്കാത്തതിൽ വാർഡന് യാതൊരാശങ്കയുമില്ല.
സിദ്ധാർത്ഥന്റെ മരണ വിവരം അറിഞ്ഞശേഷം പോലും, വിവേകപൂർവ്വം നടപടികൾ കൈക്കൊള്ളാത്തത് സമൂഹത്തിൽ നിശിതമായ വിമർശനങ്ങൾക്ക് ഇടയാക്കി. ഒരു ഡോക്ടർ കൂടിയായ ഡീനിന് സിദ്ധാർത്ഥന്റെ മൃതശരീരം നീല കലർന്നതായിട്ടും, തണുത്തുറഞ്ഞിട്ടും, നാഡിമിടുപ്പില്ലെന്ന് കണ്ടെത്തിയിട്ടും യഥാസമയം പോലീസിന് അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായി. മരണപ്പെട്ടുവെന്ന് കുട്ടികൾക്ക് പോലും അറിയാമായിരുന്നു.
ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കണമെന്നും, സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണമെന്നും അസിസ്റ്റൻറ് വാർഡൻ പലയാവർത്തി ആവശ്യപ്പെട്ടിട്ടും വി സിയോ, രജിസ്ട്രാറോ, ഡീനോ നടപടിക്കൊണ്ടില്ല.
വാർഡനും അസിസ്റ്റന്റ് വാർഡനും ഹോസ്റ്റൽ സന്ദർശിക്കാറില്ലായിരുന്നു.
വിദ്യാർത്ഥികളുടെ നേരിട്ടുള്ള ചുമതല നൽകിയിട്ടുള്ള സ്റ്റുഡൻസ് അഡ്വൈസർമാർക്ക്, വിദ്യാർത്ഥികളുമായി യാതൊരു ബന്ധവുമില്ല.
ഹോസ്റ്റലിന്റെ നിയന്ത്രണം മുഴുവനും സീനിയർ വിദ്യാർത്ഥികളുടെ ആധിപത്യത്തിലാണ്.
അധ്യാപകരിൽ വലിയൊരു ഭാഗം മണ്ണുത്തി ക്യാമ്പസിൽ കഴിയുവാൻ താല്പര്യപ്പെടുന്നതുകൊണ്ട് പൂക്കോട് ക്യാമ്പസിൽ, ഉത്തരവാദിത്തപ്പെട്ടവർ ആരും ശ്രദ്ധിക്കാനില്ലാതെ, തികഞ്ഞ അരാജകത്വമാണ്.
വ്യത്യസ്ത രാഷ്‌ട്രീയ ആശയമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം സാധാരണ ക്യാമ്പസുകളിൽ അശാന്തിക്ക് കാരണമാവാറുണ്ടെ ങ്കിലും ഇവിടെ സിദ്ധാർത്ഥന്റെ മരണത്തിന് കാരണമായ നിർഭാഗ്യകരമായ സംഭവത്തിന് പിന്നിൽ വിദ്യാർത്ഥി സംഘടന രാഷ്‌ട്രീയമുള്ളതായി കമ്മീഷന് കണ്ടെത്താനായില്ല.
എന്നാൽ ബാഹ്യശക്തികളുടെ പിന്തുണയോടെ ക്യാമ്പസ്സിൽ നടത്തുന്ന രാഷ്‌ട്രീയ പ്രവർത്തനത്തിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്‌ക്കാനും കുറ്റവാളികളെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു വെന്നത് ചെറിയ കാര്യമല്ലെന്ന് കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർത്ഥന്റെ മരണത്തിന് പിന്നിൽ കുറ്റകൃത്യം ചെയ്തവർ ആരാണെന്നോ, വിദ്യാർത്ഥികൾക്ക് ക്യാമ്പസ്സിനുപുറത്ത് സംരക്ഷണം ഒരുക്കിയതായി പറയുന്ന സംഘടന ഏതാണെന്നോ, ഹോസ്റ്റൽ ചുമരുകളിൽ എഴുതിവച്ചിട്ടുള്ള രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ ആരുടേതെന്നോ റിപ്പോർട്ടിൽ ബോധപൂർവം പരാമർശിച്ചിട്ടില്ല.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…