സിദ്ധാർത്ഥൻ
കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി മുന്‍പാകെ സിദ്ധാര്‍ത്ഥന്റെ കുടുംബം മൊഴി നല്‍കി. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ പ്രകാശ്, അമ്മ ഷീബ, അമ്മാവന്‍ ഷിജു എന്നിവരാണ് റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദ് മുന്‍പാകെ ഹാജരായി രേഖകള്‍ കൈമാറിയത്. കൊച്ചി കുസാറ്റ് ക്യാംപസിലാണ് ജുഡീഷ്യല്‍ കമ്മിറ്റി സിറ്റിങ് നടത്തുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും സിദ്ധാര്‍ത്ഥന്‍ ഇരയായതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇത് വരെ കൈമാറാതിരുന്ന പല രേഖകളും വിവരങ്ങളും കമ്മിറ്റി മുൻപാകെ ബോദ്ധ്യപ്പെടുത്തിയെന്ന് സിദ്ധാർത്ഥന്‍റെ അമ്മ ഷീബ പ്രതികരിച്ചു. മരണത്തിന് കാരണക്കാരായവർ മാത്രമല്ല കൊലപാതകത്തിന് കൂട്ട് നിന്നവരും ഒളിപ്പിക്കാൻ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്‍റെ കുടുംബം ആവശ്യപ്പെട്ടു.
പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ പ്രകാശൻ പ്രതികരിച്ചു. കൊലപാതകികളെ മാത്രമല്ല, കൊലക്ക് കൂട്ട് നിന്നവരെ കൂടി വെളിച്ചത്ത് കൊണ്ടുവരണം. സംഭവം മറച്ചുവെച്ച അധികാരികൾക്കെതിരെ നിയമനടപടി എടുക്കണം. മുൻ വി സി എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തതത് കൊണ്ട് മാത്രം മതിയായില്ല. അദ്ദേഹവും സർവകലാശാല അധികൃതരും വിചാരണ നേരിടണമെന്നും പ്രകാശൻ പറഞ്ഞു.
കേസിൽ ഉദ്യോഗസ്ഥരും ഒളിച്ചു കളിക്കുന്നതായും കൊലപാതകികൾ മാത്രമല്ല സഹായിച്ചവർ ആരെന്നും അത് മറച്ചുവെക്കാൻ ശ്രമിച്ചത് ആരെന്നുമുള്ള കാര്യങ്ങൾ പുറത്തുവരണമെന്നും സിദ്ധാർത്ഥന്റെ അമ്മ പറഞ്ഞു. വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ സംഭവം നടന്ന സമയത്ത് നിഷ്‌ക്രിയൻ ആയെന്നും ഇവർക്കെതിരെ നടപടി വേണമെന്നും സിദ്ധാർത്ഥന്റെ അമ്മ ഷീബ കൂട്ടിച്ചേർത്തു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…