Categories: IndiaKeralaLegal

സിമി ഭീകരൻ റൗഫിന്റെ ‘പത’ പുറത്തു വരും;യുപി പോലീസും ചോദ്യം ചെയ്യും

 നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാക്കി ഏജൻസികൾ. ഇയാളുടെ കൊല്ലം അഞ്ചലിലെ വീട്ടിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശങ്ങളിൽ നിന്ന് ഉൾപ്പെടെ പണം സ്വരൂപിക്കൽ എന്നിവയിൽ റൗഫിനുള്ള സജീവമായ പങ്ക് ഇഡി കണ്ടെത്തിയതായാണ് വിവരം.

ഹാത്രാസിൽ കലാപത്തിന് ആഹ്വാനം നൽകിയതുമായി ബന്ധപ്പെട്ട് റൗഫിനെതിരെ ഉത്തർ പ്രദേശ് പൊലീസ് നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ട്. എമിഗ്രേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാളെ എൻഫോഴ്സ്മെന്റ് വകുപ്പ് പിടികൂടിയത്. കൊല്ലം അഞ്ചലിലാണ് ഇയാൾ സ്ഥിരതാമസം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾ വിദേശ വിനിമയ ചട്ടം ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയാണ് റൗഫ്.

മസ്കറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തന്ത്രപരമായ ഏകോപനത്തിലൂടെ റൗഫിനെ ഇഡി പിടികൂടിയത്. 

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

8 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

9 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

9 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

10 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

10 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

11 hours ago