lata-mangeshkar-to-remain-in-the-icu-under-observation-says-doctor
മുംബൈ: ഗായിക ലതാ മങ്കേഷ്കറുടെ നില അതീവ ഗുരുതരമെന്ന് (Lata Mangeshkar Hospitalised) റിപ്പോർട്ട്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ഇപ്പോൾ. ബ്രീച്ച് കാണ്ടി ആശുപത്രി റിപ്പോര്‍ട്ടനുസരിച്ച് ഗായികയുടെ ആരോഗ്യനില കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ‘ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അപകടത്തിലാണ്. അവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്’- എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം നേരത്തെയും അവര്‍ വെന്റിലേറ്ററിലായിരുന്നെങ്കിലും ഗുരുതരാവസ്ഥ കുറഞ്ഞതിനെത്തുടര്‍ന്ന് പുറത്തെടുത്തിരുന്നു. ഇക്കഴിഞ്ഞ ജനിവരി 11നാണ് കോവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു.
1942-ൽ 13-ാം വയസ്സിൽ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കർ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങൾ പാടി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണിഗായകരില്‍ ഒരാളായ ലതാ മങ്കേഷ്കറിന് 2001 ല്‍ ഭാരതരത്ന നല്കി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷണ്‍, പദ്മവിഭൂഷണ്, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം, മറ്റ് നിരവധി പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ച ലതാ മങ്കേഷ്കര്‍ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെടുന്നത്.
ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…
കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…
തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…
ഓസ്ട്രേലിയൻ ആസ്ഥാനമായുള്ള പ്രമുഖ ചിന്താകേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026-ലെ ഏഷ്യ പവർ ഇൻഡക്സ് റിപ്പോർട്ടിൽ ഭാരതത്തിന് മൂന്നാം സ്ഥാനം. അമേരിക്കയും…
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ സംഘങ്ങൾ ഭാരതത്തിലെ പ്രതിരോധ, അർധസൈനിക, സിവിൽ ഡിഫൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയെന്ന…