NATIONAL NEWS

ഇത് കൊടും ക്രൂരത തന്നെ! മകന് ജാമ്യാപേക്ഷ തേടി സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ട് മസാജ് ചെയ്യിച്ച് പോലീസ്: സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ പോലീസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷൻ

സഹർസ: മകന് ജാമ്യേപേക്ഷ തേടി പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്ക് നേരിടേണ്ടി വന്നത് ദുരവസ്ഥ. പൊലീസ് സ്റ്റേഷനിൽ വെച്ച് പരാതിയുമായി എത്തിയ യുവതിയെ കൊണ്ട് പോലീസുകാരൻ മസാജ് ചെയ്യുപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ പുറത്തുവന്നതോടെ, ശശിഭൂഷൺ സിൻഹ എന്ന ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ബീഹാറിലെ സഹർസയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം. സഹർസയിലെ നൗഹട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ദർഹാർ ഒപിയിലാണ് ശശിഭൂഷൺ സിൻഹയെ നിയമിച്ചിരുന്നത്.

3 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നത്. പൊലീസ് സ്റ്റേഷനിൽ നഗ്നമായി ഇരിക്കുന്ന ശശിഭൂഷൺ സിൻഹയെ ഒരു സ്ത്രീ മസാജ് ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്. മകനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സ്റ്റേഷനിലെത്തിയതായിരുന്നു യുവതിയെന്നാണ് റിപ്പോർട്ടുകളിലുള്ളത്. മകനെ വിട്ടയക്കണമെങ്കിൽ താൻ പറയുന്നത് അനുസരിക്കണമെന്ന് പറഞ്ഞ്, ശശിഭൂഷൺ സിൻഹ യുവതിയോട് തനിക്ക് മസാജ് ചെയ്ത് തരാൻ ആവശ്യപ്പെടുകയായിരുന്നു.

സിൻഹയുടെ ആവശ്യപ്രകാരം യുവതി ഇയാൾക്ക് മസാജ് ചെയ്തു കൊടുത്തു. യുവതി മസാജ് ചെയ്യുന്നത് തുടർന്നപ്പോൾ ശശിഭൂഷൺ സിൻഹ ഒരു അഭിഭാഷകനെ വിളിച്ച് ഇവരുടെ മകനെ ജാമ്യത്തിൽ വിടാൻ ആവശ്യപ്പെട്ടു.

‘ആ സ്ത്രീ ദരിദ്രയുമാണ്. ഞാൻ എത്ര പണം അയയ്ക്കണം? ഞങ്ങൾ അത് ഒരു കവറിൽ അയച്ചുതരാം. രണ്ട് സ്ത്രീകൾ അവരുടെ ആധാർ കാർഡുമായി നിങ്ങളുടെ അടുക്കൽ വരും. അവരെ ഞാനാണ് നിങ്ങളുടെ അടുക്കലേക്ക് തിങ്കളാഴ്ച അയക്കുന്നത്. പപ്പു, ബാബു ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഞാൻ ഇതിനകം 10,000 രൂപ ചെലവഴിച്ചു’, ശശിഭൂഷൺ സിൻഹ അഭിഭാഷകനോട് ഫോണിൽ പറഞ്ഞു. അതിനിടെ ശശിഭൂഷൺ സിൻഹയുടെ മുന്നിൽ വച്ചിരുന്ന കസേരയിൽ മറ്റൊരു സ്ത്രീ ഇരിക്കുന്നതും കാണാം.

വീഡിയോ വൈറലായതോടെ സഹർസ എസ്പി ലിപി സിംഗ് ശശിഭൂഷൻ സിൻഹയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

11 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

11 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

12 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

13 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

19 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago