Sino-Philippines tensions intensify in South China Sea; India extends support to the Philippines
ദില്ലി: ദക്ഷിണ ചൈനാ കടലിൽ ചൈന-ഫിലിപ്പീൻസ് സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫിലിപ്പീൻസിന് പിന്തുണ അറിയിച്ച് ഇന്ത്യ. മനിലയിൽ ഫിലിപ്പീൻസ് വിദേശകാര്യമന്ത്രി എൻറിക് മനാലോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനുള്ള എല്ലാവിധ ശ്രമങ്ങൾക്കും പൂർണ പിന്തുണ ഉണ്ടാകുമെന്നാണ് ജയശങ്കർ അറിയിച്ചത്.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി ഫിലിപ്പീൻസ് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ച നടന്നത്. മേഖലയുടെ 90 ശതമാനം ഭാഗത്തിനാണ് ചൈന അവകാശവാദം ഉന്നയിച്ചത്. ചൈനയുടെ ഈ അവകാശവാദത്തിനെതിരെ അമേരിക്കയും കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ അപകടകരമായ നടപടിയെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്.
ഫിലിപ്പീൻസിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ജയശങ്കർ ആവർത്തിച്ചു. 1982ലെ ‘യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദ സീ’ എന്നതിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. ഓരോ രാജ്യങ്ങളും ഇത് പൂർണമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…