Kerala

എസ്‌ഐആർ നടപടികൾ അവസാന ഘട്ടത്തിൽ !എന്യുമറേഷന്‍ ഫോം വിതരണം 99.5 ശതമാനവും പൂർത്തിയാക്കിയതായി ചീഫ് ഇലക്ടറൽ ഓഫിസർ ; പ്രവാസി വോട്ടർമാർക്ക് വേണ്ടി നോർക്കയുമായി സഹകരണം

തിരുവനന്തപുരം : എസ്‌ഐആറുമായി ബന്ധപ്പെട്ട എന്യുമറേഷന്‍ ഫോം വിതരണം 99.5 ശതമാനവും പൂർത്തിയാക്കിയതായി ചീഫ് ഇലക്ടറൽ ഓഫിസർ ഡോ.രത്തൻ യു.ഖേൽഖർ. സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരുടെ കണക്കുകൾ പ്രകാരം ഒരു ലക്ഷം പേർക്ക് ഇതുവരെ ഫോം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫോം പൂരിപ്പിക്കുന്ന കാര്യത്തിൽ ഭാഷ ഒരു തടസ്സമല്ലെന്ന് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. പ്രവാസി വോട്ടർമാർക്ക് വേണ്ടി നോർക്കയുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇംഗ്ലീഷിൽ കൊടുത്ത ഫോമുകൾ പോലും പലയിടത്തും മറ്റ് ഭാഷകളിൽ പൂരിപ്പിച്ചു നൽകിയിട്ടുണ്ട്. മലയാളത്തിൽ എഴുതാൻ കഴിയാത്തവർക്ക്, കന്നഡ അറിയാമെന്ന് പറഞ്ഞപ്പോൾ, കന്നഡയിൽ തന്നെ ഫോം ഫിൽ ചെയ്ത് തിരിച്ചു നൽകിയിട്ടുണ്ട്. കൂടാതെ, കുമളി, ദേവികുളം മേഖലയിലെ വട്ടവട, കാന്തല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ തമിഴിൽ ഫിൽ ചെയ്ത ഫോമുകളും ലഭിച്ചിട്ടുണ്ട്. അതിനാൽ ഭാഷ ഒരു പ്രശ്നമായി കാണുന്നില്ല. ഇലക്ഷൻ കമ്മിഷൻ്റെ ബോധവൽക്കരണ മെറ്റീരിയൽസ് അടക്കമുള്ളവ നോർക്കയ്ക്ക് അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു, അത് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് നോർക്കയുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞു. ഓവർസീസ് ഇലക്ടർമാർക്കായി ലഭ്യമായിട്ടുള്ള കോൾ സെന്ററുകൾ അടക്കമുള്ള എല്ലാ കാര്യങ്ങളും തയ്യാറാണ്. ഈ കാര്യങ്ങൾ കൃത്യമായി നടപ്പാക്കിയിട്ടുണ്ട്.”- ഡോ.രത്തൻ യു.ഖേൽഖർ പറഞ്ഞു.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

2 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

4 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

4 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

5 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

5 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

5 hours ago