India

സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്ഥാനിലേക്ക് പറഞ്ഞു വിടുമോ?ആ ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു…. വൈറലായി ആർഎസ്എസിനെ കുറിച്ചുള്ള മുസ്ലിം യുവതിയുടെ വാക്കുകൾ

ധാർമ്മിക മൂല്യങ്ങളെ അടിസ്ഥാനമാക്കി സ്ഥാപിതമായ രാഷ്ട്രീയ സ്വയംസേവക സംഘം ഇന്ന് ജന്മശതാബ്ദിയുടെ നിറവിലാണ്.സഹോദരാഭാവം, നിസ്വാർത്ഥ സേവനം, മാതൃഭൂമിയോടുള്ള സമർപ്പണം എന്നിവയിൽ അധിഷ്ഠിതമായി സ്വയംസേവകനായി ജീവിക്കുന്നവരുടെ ഏറ്റവും വലിയ സമ്പത്ത്, അധികാരമോ ആഡംബരമോ അല്ല, മറിച്ച് സഹോദരബന്ധമാണ്. രാഷ്ട്രം മാതാവാണെന്ന തിരിച്ചറിവാണ്.

ആർഎസ്എസ് ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ സംഘടനയെ കുറിച്ച് ഒരു മുസ്ലിം യുവതി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിംസ് ഹോസ്പിറ്റലിലെ രശ്മി ആയ്ഷയുടേതാണ് വൈറലാകുന്ന കുറിപ്പ്

RSS ന് 100 വയസ്സ് തികയുമ്പോൾ ജന്മം കൊണ്ട് ഇസ്ലാം ആയ ഞാൻ മനസ്സിലാക്കിയ RSS എന്ന പ്രസ്ഥാനം : വളരെ ഭീതിയോടെ, മുസ്ലിം സമുദായത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാനും നാടുകടത്താനും വേണ്ടി ഉണ്ടായ സംഘടന എന്ന ഭയപ്പാടോടെ, വെറുപ്പോടെ ഒരു 10 വർഷം മുൻപ് വരെ സംഘത്തെകുറിച്ച് കേട്ടറിവ് മാത്രം ഉള്ള സമയത്തു ഒരിക്കൽ ഒരു RSS കാരൻ എന്റെ ഹോസ്പിറ്റലിൽ അദേഹത്തിന്റെ സുഹൃത്തിന്റെ ഒരു ചികിത്സാക്കായി എത്തുന്നു.
പേര് C. ബാബു. എന്നെ വന്നു പരിചയപ്പെടുമ്പോൾ വളരെ താഴ്മയോടെ ഞാൻ RSS ഇന്റ സംസ്ഥാന ചുമതല ഉള്ള ആൾകൂടി ആണ് എന്ന് കൂട്ടി ചേർത്തു. അതോടെ ആ പ്രസ്ഥാനത്തിനോടുള്ള ഭയം അദ്ദേഹത്തിനോടും തോന്നി.
പക്ഷേ സൗമ്യനായി സംസാരിക്കുന്ന മനുഷ്യൻ. ഒരു സാദാ മുണ്ടും ഷർട്ടും തോളിൽ ഒരു തുണി സഞ്ചിയും. പക്ഷേ സംസ്ഥാന ചുമതല എന്നും പറയുന്നു.ഞാൻ ഇങ്ങനത്തെ രാഷ്ട്രീയകാരനെ കണ്ടിട്ടില്ല.
എനിക്ക് സംശയമായി ഞാൻ അറിഞ്ഞ RSS കാര് ഇങ്ങനെ അല്ലല്ലോ. അദ്ദേഹത്തോട് സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്താനിലേക്ക് പറഞ്ഞു വിടുമോ?
ആചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു എന്നിട്ട് എന്നേക്കാൾ ഒരുപാട് പ്രായം ഉള്ള അദ്ദേഹം എന്റെ മുഖത്ത് നോക്കി ‘ ചേച്ചീ ‘ താങ്കളെ ആരോ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
ഞങ്ങൾക്ക് നിങ്ങളൊക്കെ സഹോദരങ്ങളാണ്. എന്നെ വീണ്ടും അത്ഭുതപെടുത്തിയത് ഇത്രയും പ്രായം കുറഞ്ഞ എന്നെ അദ്ദേഹം ‘ചേച്ചി’ എന്ന് വിളിച്ചതാണ്.
ഞാൻ അദ്ദേഹത്തോട് പേര് വിളിക്കാൻ പറഞ്ഞതും അദ്ദേഹം തിരികെ പറഞ്ഞു ഞങ്ങളുടെ പ്രസ്ഥാനം സ്ത്രീകളെ ബഹുമാനത്തോടെ കാണാൻ ആണ് പഠിപ്പിച്ചത് അത് എത്ര പ്രായം കുറഞ്ഞവരെയും ചേച്ചി എന്നാണ് ഞങ്ങൾ സംബോധന ചെയ്യാറ് എന്ന് പറഞ്ഞപ്പോൾ എനിക്കും ആകാംഷയായി. പിന്നെ RSS എന്ന സംഘടനയെ കുറിച്ചുള്ള അന്വേഷണം ആയി.
ഒരുപാട് ചേട്ടന്മാരെ പരിചയപ്പെട്ടു. RSS ക്യാമ്പുകളിൽ (വർഗ്ഗുകൾ) സന്ദർശനം നടത്തി. എല്ലാവരും എന്നെ തൊഴുതു ചേച്ചീ എന്ന് വിളിച്ചല്ലാതെ ഇന്ന് വരെ സംസാരിച്ചില്ല.
തിരുവനന്തപുരത്തെ RSS കാര്യാലയത്തിൽ ആദ്യം ഭയത്തോടെയും പിന്നെ ചേട്ടന്മാരെ കാണാൻ ഒരു സഹോദരിയെ പോലെ ധൈര്യമായും പോകാൻ തുടങ്ങി.
ഇവരെ ഒക്കെ പ്രചാരകൻമ്മാരെന്നാണ് അറിയുന്നത്. നിഷ്കാമ സന്യാസം രാഷ്ട്രത്തിനു വേണ്ടി സ്വീകരിച്ചവർ. ആഡംബര ജീവിതമോ ആഡംബര വാഹനങ്ങളോ എന്തിനു ആരെങ്കിലും സമ്മാനിക്കുന്ന വെള്ള മുണ്ടും ഷർട്ടും, പോക്കറ്റിൽ ചിലപ്പോൾ വെള്ളം കുടിക്കാൻ ചില്ലറ പോലും കയ്യിൽ ഇല്ലാത്തവർ.കിട്ടുന്നത് കഴിച്ചും ബസ്റ്റാന്റകളിലും റെയിൽവേ കോച്ചുകളിൽ കിടന്നുറങ്ങിയും രാഷ്ട്രത്തിന്റെ പരമ വൈഭവത്തിനായി ഒരു ജന്മം മാറ്റി വെച്ചവർ. അങ്ങനെ ഒരു പ്രചാരകനാണ് നമ്മുടെ പ്രധാമന്ത്രി മോദി ജി എന്നും മനസ്സിലാക്കി.
അങ്ങനെ ജില്ലയുടെയും, വിഭാഗിന്റെയും സംസ്ഥാനത്തിന്റെയും (പ്രാന്തം ) മുതിർന്ന ചേട്ടന്മാർ മുതൽ ഒരുപാട് അനിയൻമ്മാരുടെ വരെ സഹോദരി സ്ഥാനമുള്ള ചേച്ചി ആയി ഞാൻ.
പി.പരമേശ്വർ ജി, സേതുവേട്ടൻ, മുകുന്ദേട്ടൻ, ജയൻ ചേട്ടൻ,ഹരിദാസ് ചേട്ടൻ, ബാബു ചേട്ടൻ, കിരൺ ചേട്ടൻ, സുദർശൻ ജി, മുകുന്ദേട്ടൻ, വിഷ്ണു ജി, അർജുൻ ജി, ഷിജിൽ ജി അങ്ങനെ തുടങ്ങി പൂജനീയ സർസംഘ ചാലക് മോഹൻ ജി ഭാഗവത് വരെ എത്തി RSS എന്താണെന്നു ഞാൻ മനസ്സിലാക്കി.
കഴിഞ്ഞ 10 വർഷത്തോളമായി അവരുടെ ഒക്കെ സഹോദരി ആയ എനിക്ക് അന്നും ഇന്നും ഒറ്റയ്ക്ക് പർദ്ദ ധരിക്കാതെ ധൈര്യമായി അവരുടെ ഒപ്പം ഇരിക്കാം. ഒരു നോട്ടം കൊണ്ട് പോലും നമുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സഹോദരങ്ങൾ, ചേട്ടന്മാർ.
ഇന്നുവരെ ഒരു മെമ്പർഷിപ്പോ, അംഗത്വ ഫീസോ ഇല്ലത്ത ഒരു NGO. മനസുകൊണ്ട് അംഗമാകൻ പറ്റുന്ന ഒരേ ഒരു സംഘടന. ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനം. രാഷ്ട്രത്തിന്റെ ഉന്നമനം മാത്രമാണ് സ്വയം സേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന RSS കാരുടെ ലക്ഷ്യം.
ആർക്കും ഭയ ലേശമന്യേ അവരുടെ അടുക്കലേക്ക് എത്താം. അവരെ മനസ്സിലാക്കാം. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയൻ കഴിയും, ദൂരെ നിന്ന് കുറ്റം പറയുന്നവർ അവരെ അടുത്തറിഞ്ഞാൽ ആ ആശയം എന്തെന്ന് മനസ്സിലാക്കിയാൽ ആ പ്രസ്ഥാനത്തെയും പ്രവർത്തകരെയും നിങ്ങൾ ഹൃദയത്തോട് ചേർത്തു നിർത്തും. ഭാരതാമ്പക്ക് വേണ്ടി ഒരു ജന്മം തന്നെ മാറ്റി വെച്ച ലക്ഷ കണക്കിന് സ്വയം സേവകർക്കു എന്റെ സഹോദരങ്ങൾക്കു എന്റെ ഹൃദയത്തിൽ നിന്നും സംഘത്തിന്റെ 100 ആം വാർഷിക ആശംസകൾ.
“നമസ്തേ സദാ വത്സലേ മാതൃഭൂമി….”

Anandhu Ajitha

Recent Posts

മെസ്സിയുടെ പരിപാടിയെ അലങ്കോലമാക്കിയത് ബംഗാളിലെ വിഐപി സംസ്കാരം !! മമതയെയും പോലീസ് കമ്മീഷണറെയും അറസ്റ്റ് ചെയ്യണമായിരുന്നു !! രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…

21 minutes ago

ചര്‍ച്ചകള്‍ ആരംഭിച്ചു.. പ്രധാനമന്ത്രി 45 ദിവസത്തിനകം അനന്തപുരിയിലെത്തും ! കോര്‍പറേഷന്‍ മേയര്‍ ആരാകും എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി വി രാജേഷ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…

27 minutes ago

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

17 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

17 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

18 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

18 hours ago