ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മാറുന്നതായി സര്‍ക്കാര്‍. ഇവിടെ അവശ്യ സാധനങ്ങള്‍ക്ക് കുറവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മരുന്ന്, വൈദ്യുതി, കുട്ടികളുടെ ഭക്ഷണം, പാചക വാതകം എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ വേണ്ടത്ര വിതരണം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ സ്കൂളുകളും ആശുപത്രികളും സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് 65 ശതമാനം മെഡിക്കല്‍ സ്റ്റോറുകളും തുറന്നിട്ടുണ്ട്. മരുന്നുകള്‍ കുറവില്ല. 95 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും ജോലിയില്‍ പ്രവേശിച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ 35,000 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,000 ശസ്ത്രക്രിയകള്‍ നടത്തിയെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പിലുടെ അറിയിച്ചു. ബാങ്കുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലാണ്. ജമ്മു കശ്മീരിലെ 92 ശതമാനം നിയന്ത്രണങ്ങളും ഒഴിവാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…