മുംബൈ: ബിജെപി യുമായി ഇനിയൊരിക്കലും സഖ്യമുണ്ടാവില്ലെന്ന് താന്‍ പറയില്ലെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹാസഖ്യത്തെ വെട്ടിലാക്കുന്ന ഉദ്ധവ് താക്കറെയുടെ പ്രതികരണം. ‘ഞാന്‍ ഒരു ഹിന്ദുത്വ വാദിയാണ്.അതെന്നും അങ്ങനെ തന്നെയായിരിക്കും.അതില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല ‘ എന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി.
ശിവസേനക്ക് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബാല്‍ താക്കറെയ്ക്ക് താന്‍ നല്‍കിയ വാക്കാണ്. പിതാവിന് നല്‍കിയ ആ വാക്ക് യാഥാര്‍ഥ്യമാക്കാനാണ് മുഖ്യമന്ത്രിയായതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ ഉദ്ധവ് താക്കറെ അഭിമുഖത്തില്‍ പിന്തുണച്ചു.
വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ആരുടേയും പൗരത്വം കവര്‍ന്നെടുക്കുകയില്ല, മറിച്ച് പാകിസ്ഥാന്‍ പോലെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ഹിന്ദു ,സിഖ്,പാഴ്സി,ക്രിസ്ത്യന്‍,ബുദ്ധ,ജൈന മതസ്ഥരായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക മാത്രമാണ് ചെയ്യുകയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
സ്വന്തം സഖ്യകക്ഷികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍സിപി) കോണ്‍ഗ്രസും പൗരത്വ ഭേദഗതിയ്ക്കെതിരെ കനത്ത പ്രക്ഷോഭം നടത്തുമ്പോഴാണ് ഉദ്ധവിന്റെ ഈ പരാമര്‍ശം. അതേസമയം,എന്‍ആര്‍സി നടപ്പിലാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഉദ്ധവ് അഭിപ്രായപ്പെട്ടു.
ഭൂമിയുടെ സ്വാഭാവികമായ കാലാവസ്ഥാ ചക്രങ്ങൾ അസാധാരണമായ വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ…
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…