Kerala

ശിവശങ്കറെ 5 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു; സർക്കാരിനെതിരായ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം ;ശിവശങ്കര്‍ ഇടതുമുന്നണിയുടെ ഭാഗമല്ലെന്ന് കാനം

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വർണ്ണക്കടത്ത് കേസിലൂടെ വിവാദനായകനുമായ എം.ശിവശങ്കറെ 5 ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. ശിവശങ്കറിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണം. 2 മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ഇടവേള അനുവദിക്കണമെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണമെന്നും കോടതി നിർദേശിച്ചു. കേസില്‍ ഏഴാം പ്രതിയായ ശിവശങ്കറെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.

12 മണിക്കൂര്‍ ചോദ്യം ചെയ്തത് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയതായി ശിവശങ്കര്‍ കോടതിയില്‍ ആരോപിച്ചു. ഇതിനെ തുടർന്നാണ് 2 മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ഇടവേള അനുവദിക്കണമെന്നു കോടതി നിർദേശിച്ചത്. മുഖ്യമന്ത്രിക്കും കോഴ ഇടപാടിൽ പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപണവുമായി മുന്നോട്ടു വന്നിട്ടുണ്ട്.

ശിവശങ്കര്‍ ഇടതുമുന്നണിയുടെ ഭാഗമല്ലെന്നും അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി . അതെ സമയം മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോ, മുഖ്യമന്ത്രിയെ മൊഴിയെടുപ്പിക്കാന്‍ വിളിപ്പിക്കുമോ തുടങ്ങി നിരവധി സംശയങ്ങള്‍ സിപിമ്മിൽ ഉയരുന്നുണ്ട്.

Anandhu Ajitha

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

54 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

1 hour ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago