Kerala

തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടം ;യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റുകാലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേര്‍ അറസ്റ്റില്‍.പാടശ്ശേരിയിലെ ശരത്തിനെയാണ് ഗുണ്ടാസംഘം ചതുപ്പ് പുരയിടത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.ഗുണ്ടാസംഘത്തിലെ മുഖ്യകണ്ണിയായ കല്ലടി മുഖം ഫ്ലാറ്റിൽ താമസിക്കുന്ന പഞ്ചാര ബിജു ഉൾപ്പടെ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബൈജു,ശിവകുമാർ,ജയേഷ്,അനീഷ്, ഇഞ്ചിവിള ബാബു,എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ ശരത്തും പ്രതികളും തമ്മിൽ നേരത്തേ തന്നെ ശത്രുതയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

പ്രതികളിലൊരാളായ ശിവകുമാറിന്‍റെ ഓട്ടോറിക്ഷ സംഭവ ദിവസം പുലർച്ചെ ശരത്ത് അടിച്ചു തകർത്തിലുള്ള വിരോധമാണ് സംഘം ചേർന്ന് ശരത്തിനെ കൊലപ്പെടുത്താൻ പ്രേരണയായത്. തിരുവനന്തപുരം സിറ്റി സെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലിസ് വി.അജിതിന്‍റെ നിർദ്ദേശാനുസരണം ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് ഇൻസ്പെക്ടർ രാകേഷ്, എസ് ഐമാരായ ദിനേശ്, അഭിജിത്, ഉത്തമൻ, ജസ്റ്റിൻരാജ്, എ എസ് ഐ രതീന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ സാബു, വിനോദ്, ഗിരീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രശാന്ത് നഗർ ഭാഗത്തുള്ള സങ്കേതത്തിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുകാലുകൾക്കും തലയ്ക്കും വലത് കൈക്കും മാരകമായി പരിക്കേറ്റ ശരത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക് വിധേയനായി ചികിത്സയിലാണ്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

8 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

12 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

12 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago