തൃശ്ശൂര്: ഇന്ധനം തീർന്നതിനാൽ കെഎസ്ആര്ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ.ബസ് പെരുവഴിയിലായതോടെ യാത്രക്കാർക്ക് കിട്ടിയത് എട്ടിന്റെ പണി.രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്.
ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സിന് ഇന്ധം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല.
യാത്രക്കാർ എല്ലാം കിട്ടിയ വണ്ടികളില് യാത്ര തുടർന്നു. ബസ് ജീവനക്കാർ സമീപത്തെ പമ്പിൽ നിന്ന് ഡീസൽ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല. ഡീസൽ ടാങ്ക് മുഴുവൻ വറ്റിപ്പോയതാണ് കാരണം. വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…