The house was burnt down in the incident
തെലുങ്കാന : തെലുങ്കാന മഞ്ജീരം ജില്ലയിൽ വീടിന് തീ പിടിച്ച് ആറു പേർ വെന്തുമരിച്ചു .ഇന്ന് പുലർച്ചെയാണ് സംഭവം.മരിച്ചവരിൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു .ഗൃഹനാഥൻ ശിവയ്യ,ഭാര്യ രാജ്യലക്ഷ്മി,മകൾ മൗനിക,മൗനികയുടെ മക്കളായ ഹിമ ബിന്ദു ,സ്വീറ്റി ഇവരുടെ ബന്ധു ശാന്തയ്യ എന്നിവരാണ് മരിച്ചത് .വീടിനു സമീപത്തുനിന്നും രണ്ട് പെട്രോൾ ക്യാനുകൾ കണ്ടെടുത്തത്,സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നു.കൊലപാതക സാധ്യതയിൽ പോലീസ് അന്വേഷണം തുടങ്ങി.
മരത്തൂണുകൾ കൊണ്ട് നിർമ്മിച്ച വീട് പൂർണ്ണമായും കത്തിനശിച്ചു. മഞ്ജീരം ജില്ലയിലെ വിപ്പള്ളി വെങ്കടപ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു .പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത് .പാചക വാതക ചോർച്ചയോ ഷോർട് സെർക്യൂട്ടോ ആകാം അപകട കാരണം എന്ന നിഗമനത്തിൽ പോലീസ് എത്തിനിൽക്കുമ്പോഴാണ് വീടിനുപുറത്തു നിന്നും പെട്രോൾ ക്യാനുകൾ കണ്ടെത്തിയത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…