Health

തിളങ്ങുന്ന ചർമ്മത്തിനായി കഴിക്കാം ഈ ജ്യൂസുകൾ

ചർമ്മം സംര​​ക്ഷണമെന്നത് എല്ലാവർക്കും ഇഷ്ടമുള്ളതും എന്നാൽ പലപ്പോഴും മാടിവിചാരിക്കുന്നതുമായ ഒന്നാണ്. അതിൽ പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കുന്നവരാണ് കൂടുതലും. ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. അതോടൊപ്പം നമ്മുടെ ചർമ്മത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ സംരക്ഷിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ജ്യൂസുകൾ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നത് വഴി നിങ്ങളുടെ ചർമ്മ കോശങ്ങളെ പരിപോഷിപ്പിക്കുന്നു. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം;

മഞ്ഞൾ വെള്ളം ദിവസവും കുടിക്കണമെമെന്ന് ചർമ്മത്തിന് ​ഗുണം ചെയ്യുമെന്ന് അഞ്ജലി പറഞ്ഞു. ഇത് ഏറ്റവും ശക്തമായ ആന്റി – ഇൻഫ്ലമേറ്ററി പാനീയമാണ്. ഇത് ശരീരത്തിന്റെ നിറത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും വിഷവസ്തുക്കളിൽ നിന്ന് രക്തം ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.

ഉയർന്ന പോഷകഗുണവും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ കരളിനെ ശുദ്ധീകരിക്കാനും രക്തക്കുഴലുകളുടെ കേടുപാടുകൾ നിയന്ത്രിക്കാനും മികച്ചതാണ് തക്കാളി കാരറ്റ് ജ്യൂസ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഈ ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് സ്വാഭാവിക ജലാംശവും മോയ്സ്ചറൈസേഷനും നൽകാനും ചർമ്മത്തിന്റെ ഘടനയ്ക്ക് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ് ആണ് മറ്റൊന്ന്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങൾ ഈ ജ്യൂസിനുണ്ട്. ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും സഹായിക്കുന്നു. ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ദഹനത്തിനും സഹായിക്കുന്നു.

Meera Hari

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

4 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago