General

‘ സ്മാർട്ട് ‘ ആകുന്ന വാർദ്ധക്യം ; വയോജനങ്ങൾക്ക് കുട പിടിച്ച് അസിസ്റ്റീവ് സാങ്കേതികവിദ്യകൾ

വയോജനങ്ങളുടെ ജീവിതം മാറ്റി മറിക്കുന്ന അസിസ്റ്റീവ് സാങ്കേതികവിദ്യകളുമായി എത്തുകയാണ് ശാസ്ത്രലോകം .പ്രായമുള്ളവർക്കു വേണ്ടിയുള്ള നൂതന ആശയങ്ങളുടെ പണിപ്പുരയിലാണ് മാറുന്ന ലോകം .2040ൽ കേരളത്തിൽ പകുതിയിലേറെയും 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.അതുകൊണ്ടു തന്നെ ഈ പ്രായക്കാർക്കും അവരുടെ ആവശ്യങ്ങൾക്കും പരിഗണന നൽകേണ്ടത് വളരെ അനിവാര്യമാണ്.അതിന്റെ ഭാഗമായിട്ടുള്ള വാക്കിങ് സ്റ്റിക്കുകൾ, വാക്കറുകൾ, വീൽ ചെയറുകൾ തുടങ്ങിയ അസിസ്റ്റീവ് ഉപകരണങ്ങൾ നമുക്കു പരിചിതമാണ് .കൂടാതെ സ്മാർട് ഫോൺ ഉൾപ്പെടെയുള്ള ദൃശ്യ– ശ്രാവ്യ ഉപകരണങ്ങൾ മുതൽ നൂതന സെൻസറുകൾ, ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ തുടങ്ങി വയോജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന അസിസ്റ്റീവ് സാങ്കേതികവിദ്യകൾ ഇന്നു വിപണിയിലുണ്ട്. പാചകം ചെയ്യുമ്പോൾ പ്രായമായവർക്കു കൈകാര്യം ചെയ്യാൻ വലുപ്പമുള്ള ഹാൻഡിലുകൾ ഘടിപ്പിച്ച പാത്രങ്ങൾ, തറയിൽ വീണു കിടക്കുന്ന സാധനങ്ങൾ എടുക്കാൻ നീളമേറിയ ഒരു റീച്ചർ, കൈനീളം കൂടിയ ചൂലുകൾ, ലെൻസ് ഘടിപ്പിച്ച നെയ്ൽ കട്ടർ തുടങ്ങിയവ എളുപ്പം ലഭ്യമാക്കാൻ കഴിയുന്ന അസിസ്റ്റീവ് ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് .

സ്മാർട് ഫോൺ യുഗത്തിൽ വീട്ടിലിരുന്നു തന്നെ ഭക്ഷണവും പലചരക്കും മരുന്നും വാങ്ങാനും വാഹനം വിളിക്കാനും ബാങ്കിങ് ഇടപാടുകൾ നടത്താനും ഏറെയെളുപ്പം.കൂടാതെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഒറ്റപ്പെടലിനെ മറികടക്കാനും വയോജനങ്ങൾക്കു കഴിയുന്നു.എന്നാൽ വീഴ്ചകളാണു പ്രായം ചെല്ലുമ്പോഴുള്ള വലിയ പ്രശ്നം.എന്നാൽ അതിനും പരിഹാരമെന്നോണം ന്യൂതന കണ്ടുപിടിത്തങ്ങളുമായി ശാസ്ത്ര ലോകം എത്തിക്കഴിഞ്ഞു . മുറിയിൽ ഒരാൾ അനങ്ങിയാൽ ലൈറ്റ് തെളിയുന്ന മോഷൻ സെൻസറുകളും ആളുകൾ വീണാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്ന ഫാൾ സെൻസറുകളും ഇപ്പോഴുണ്ട്. കയ്യിൽ കെട്ടുന്ന വാച്ചു പോലുള്ള ഉപകരണങ്ങൾ വഴി വീണയാളിന്റെ ആരോഗ്യനില പരിശോധിക്കാൻ പോലും ഈ ഉപകരണങ്ങളുടെ സഹായത്തോടെ ഇന്ന് സാധിക്കും.

വഴി തെറ്റിപ്പോകുന്ന മറവിരോഗം ബാധിച്ചവരെ കണ്ടെത്താനും സുരക്ഷിതമായ സഞ്ചാരപഥം മറികടന്നാൽ വിവരമറിയിക്കാനും ജിപിഎസ് ട്രാക്കറുകളുള്ള ഉപകരണങ്ങളുണ്ട്. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന സിനിമയിലെ പോലെ കൂട്ടിനു മനുഷ്യരെ കിട്ടാതെ വരുമ്പോൾ ഒരു ഹ്യൂമനോയ്ഡ് റോബട് തന്നെ വേണ്ടി വരും. എലിക്, മാരിയോ, കൊമ്പൈ തുടങ്ങിയ റോബട്ടുകൾ വിദേശ വിപണിയിലെത്തിയിട്ടുണ്ട്. മൂത്രമൊഴിച്ചാൽ തിരിച്ചറിയുന്ന സെൻസറുകളുള്ള ഡയപ്പറുകൾ വരെ ഇപ്പോൾ കിട്ടും. വെർച്വൽ, ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ നേരിട്ടനുഭവിക്കാൻ പറ്റാത്ത പലതും ഇന്ന് വയോജനങ്ങൾക്ക് ഈ ഉപകാരണങ്ങളിലൂടെ സാധ്യമാകും.

ഇവയിൽ ഭൂരിഭാഗം ഉപകരണങ്ങളും നമുക്ക് ലഭ്യമാണെങ്കിൽ പോലും ആരും ഇത് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.നൂതന സാങ്കേതികവിദ്യയെ പറ്റിയുള്ള ധാരണയില്ലായ്മയും , ഇവയൊക്കെ ഉൾക്കൊള്ളാനുള്ള വിമുഖതയും , ഉയർന്ന വിലയുമൊക്കെ അതിനു കാരണമാണ്.എന്നാൽ പോലും ഭാവിയിൽ ഇവയൊക്കെ നമ്മൾ ഉപയോഗിക്കേണ്ടി വരും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.നമ്മൾ ഇന്ന് സുലഭമായി ഉപയോഗിക്കുന്ന പല ഉപകരണങ്ങളും അതിനുദാഹരണമാണ് .

anjali nair

Recent Posts

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! പ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തെത്തും

വെങ്ങാന്നൂർ പൗർണ്ണമിക്കാവ് ബാലത്രിപുരസുന്ദരീ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ആദിപരാശക്തി, ദുർഗ്ഗ, രാജമാതംഗി ദേവതമാരുടെ വിഗ്രഹ ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരും…

8 mins ago

യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസ് !രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ ! എൻഐഎ ചോദ്യം ചെയ്യുന്നു !

തൃശ്ശൂര്‍ : യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ വധക്കേസിലെ രണ്ടാം പ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട്…

14 mins ago

കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ ; വീഡിയോ കാണാം….

രാഹുലല്ല അവന്റെ അമ്മൂമ്മ വന്നാലും പൗരത്വ നിയമം ബി ജെ പി നടപ്പിലാക്കും !

25 mins ago

ഗുർപത്വന്ത് സിം​ഗ് പന്നൂന്റെ കൊ-ല-പാ-ത-ക ശ്രമവുമായി ഇന്ത്യക്ക് ബന്ധമില്ല !

തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ

2 hours ago

140 കോടി ഇന്ത്യക്കാരെ അപമാനിച്ചു ! കോൺഗ്രസ് മാപ്പ് പറയണം ; സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…

2 hours ago

കുരുക്ക് മുറുക്കി ഇ ഡി ! മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…

2 hours ago