പ്രതീകാത്മക ചിത്രം
തൃശ്ശൂര്‍ : യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന് വധക്കേസിലെ രണ്ടാം പ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട് നസറുള്ള തങ്ങളാണ് വടക്കേക്കാട് പോലീസിന്റെ പിടിയിലായത്. സംഭവസമയത്ത് എൻഡിഎഫ് പ്രവർത്തകനായിരുന്നു ഇയാൾ. എൻഡിഎഫ് ആണ് പിന്ന്നീട് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടായി മാറിയത് . വടക്കേക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ എന്‍ഐഎ ഉദ്യോഗസ്ഥരും ചോദ്യം ചെയ്തുവരികയാണ്.
2004 ജൂണ്‍ 12-നാണ് യുവമോർച്ച നേതാവായിരുന്ന പെരിയമ്പലം മണികണ്ഠൻ കൊല്ലപ്പെടുന്നത്. പ്രതിയായ നസറുള്ള തങ്ങൾ കേസിന്റെ വിചാരണ നടക്കവെയാണ് ഒളിവില്‍ പോയത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് ഇയാൾ . മണികണ്ഠന് കൊലക്കേസില്‍ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…