തിരുവനന്തപുരം : യുഎഇ സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ സുഹൃത്തായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ . തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് .എന്നാൽ, സന്ദീപ് ഒളിവിലാണ് . സന്ദീപിനും ഭാര്യ സൗമ്യയ്ക്കും കള്ളക്കടത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് . സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് സന്ദീപ് നായര്‍. കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് കാര്‍ബണ്‍ ഡോക്ടര്‍.
സന്ദീപ് കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം. അതേസമയം സ്വപ്ന ചെന്നൈയിലെത്തിയെന്ന വിവരവും ലഭിച്ചു . അവിടെ നിന്ന് നടത്തിയ രണ്ട് ഫോണ്‍ ഇടപാടുകളുടെ വിവരം കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. സ്വപ്ന ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടെങ്കിൽ പിടികൂടാൻ പൊലീസിന്റെ സഹായം തേടാനാണ് കസ്റ്റംസ് ആലോചിക്കുന്നത് . കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നു.
എന്നാൽ , കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന സംശയം ഉയരുകയാണ് . ഈ വര്‍ക്ക്ഷോപ്പില്‍ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുണ്ടോ എന്നത് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സ്വപ്നയേയും സന്ദീപ് നായരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘമിപ്പോള്‍.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…