Kerala

നാടിനെ ഞെട്ടിച്ച 1500 കോടിയുടെ മയക്കുമരുന്ന് വേട്ട; പിടിയിലായ തമിഴ്നാട് സ്വദേശികളായ നാല് പ്രതികള്‍ പാക്കിസ്ഥാന്‍ ശൃംഖലയുടെ കണ്ണികള്‍, രണ്ട് മലയാളികളും പ്രതി പട്ടികയില്‍; സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌

കൊച്ചി: 1500 കോടിയുടെ മയക്കുമരുന്ന് വേട്ടയ്‌ക്ക് പിന്നാലെ ഞെട്ടിയ്‌ക്കുന്ന വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് കടത്തിന് പിന്നിലെ പാകിസ്ഥാൻ ബന്ധം അന്വേഷണസംഘം സ്ഥിരീകരിച്ചുവെന്ന് വിവരം. മയക്കുമരുന്ന് കടത്തിൽ പാക് ബന്ധം സ്ഥിരീകരിച്ച് ഇപ്പോൾ ഡിആർഐ നിലപാടെടുത്തു.

പിടിയിലായ നാല് പ്രതികൾ പാകിസ്താൻ ശൃംഖലയുടെ ഭാഗമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതിപട്ടികയിൽ രണ്ട് തിരുവനന്തപുരം സ്വദേശികളുമുണ്ട്.വിഴിഞ്ഞം പൊഴിയൂർ സ്വദേശികളുടെ ബന്ധവും അന്വേഷിക്കുകയാണ്. മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചത് ഇന്ത്യൻ തീരമാണെന്നാണ് കണ്ടെത്തൽ.

പിടിയിലായ ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. നിരവധി രാജ്യാന്തര കോളുകൾ സാറ്റലൈറ്റ് ഫോണിലേക്കും വന്നിട്ടുണ്ട്. അറബിക്കടലിൽ ഹെറോയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. കളളക്കടത്തിനെപ്പറ്റി എൻ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ എൻ ഐ എ ചോദ്യം ചെയ്തു. മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ കന്യാകുമാരിയടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിട്ടുണ്ട്.

220 കിലോ ഹെറോയിനുമായി രണ്ട് മത്സ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിലെ അഗത്തി ദ്വീപ് തീരത്ത് നിന്നാണ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 218 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ലഹരി പാകിസ്താനിൽ നിന്ന് വന്നതാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.

പാകിസ്ഥാനിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിയതിനാൽ ഇതുവഴി ആയുധക്കടത്ത് നടന്നിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ 20 പേരാണ് കസ്റ്റഡിയിലുള്ളത്. അഗത്തി തീരത്ത് സംശയകരമായ സാഹചര്യത്തിൽ ബോട്ടുകൾ കാണുകയും കൊച്ചി തീരത്ത് എത്തിച്ച് പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് കോടികൾ വിലമതിക്കുന്ന ലഹരികൾ ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് പിടികൂടിയത്.

സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണിതെന്ന് കൊച്ചി പോലീസ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ പാകിസ്താൻ ബന്ധം കൂടി വെളിപ്പെട്ടതോടെ അന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്.

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

14 minutes ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

1 hour ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

2 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

3 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

3 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

15 hours ago