പ്രതീകാത്മക ചിത്രം
ബെംഗളൂരു: ചെരിപ്പിനുള്ളിൽ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ടിസിഎസ് ജീവനക്കാരനായ മഞ്ജു പ്രകാശാണ് (41) മരിച്ചത്. മുമ്പ് നടന്ന അപകടത്തിൽ മഞ്ജു പ്രകാശിന്റെ കാൽപ്പാദത്തിന് സ്പർശനശേഷി നഷ്ടപ്പെട്ടിരുന്നു. അതിനാൽ തന്നെ പാമ്പിന്റെ കടിയേറ്റ കാര്യം യുവാവിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്.
ബെംഗളൂരു രംഗനാഥ ലേഔട്ടിലെ വീട്ടിലെ മുൻവാതിലിന് മുന്നിൽ വെച്ച ക്രോക്സ് ചെരുപ്പിനുള്ളിലാണ് പാമ്പ് കയറിക്കൂടിയത്. ചെരുപ്പ് ധരിച്ച് അടുത്തുള്ള കടയിൽ പോയി മടങ്ങിയെത്തിയ മഞ്ജു പ്രകാശ് ചെരുപ്പ് ഊരിവെച്ച് മുറിയിലേക്ക് പോയി. ചെരുപ്പ് ധരിച്ച ഉടൻതന്നെ അദ്ദേഹത്തിന് പാമ്പ് കടിയേറ്റിരുന്നു. എന്നാൽ, കാൽപ്പാദത്തിന് സ്പർശനശേഷി നഷ്ടപ്പെട്ടതിനാൽ കടിയേറ്റത് അറിഞ്ഞില്ല.
പ്രകാശ് കടയില്‍പോയി തിരികെ എത്തിയതിന് പിന്നാലെ വീട്ടിലെത്തിയ മറ്റൊരാളാണ് ചെരിപ്പിനുള്ളില്‍ പാമ്പ് കിടക്കുന്നത് കണ്ടത്. ഇയാള്‍ മഞ്ജുപ്രകാശിന്റെ അച്ഛനെ വിളിച്ച് കാര്യംപറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹം ചെരിപ്പില്‍നിന്ന് പാമ്പിനെ എടുത്തുകളഞ്ഞു. ഈ സമയം പാമ്പ് ചത്തനിലയിലായിരുന്നു. ഇതിനുപിന്നാലെയാണ് മുറിയില്‍ വിശ്രമിക്കുകയായിരുന്ന മഞ്ജുപ്രകാശിനെ തിരക്കി അമ്മയെത്തിയത്. എന്നാല്‍, കാലില്‍നിന്ന് ചോരവാര്‍ന്ന് വായില്‍നിന്ന് നുരയും പതയുംവന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…