socialmedia
ഒട്ടുമിക്കപേരുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽമീഡിയ. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നനങ്ങൾക്കും കാരണമാകും. ഒരുവ്യക്തി സോഷ്യല്‍ മീഡിയ അഡിക്‌ടഡ് ആണോ എന്നറിയാൻ ചില വഴികളുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എളുപ്പത്തില്‍ മനസിലാക്കാം.
ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രധാനപ്പെട്ട കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്താതെ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും നോക്കിയിരിപ്പാണെങ്കില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയ അഡിക്റ്റാണെന്ന് പറയേണ്ടിവരും. ഇത്തരക്കാര്‍ മറ്റ് പ്രധാന ജോലികള്‍ മാറ്റിവച്ച ശേഷം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. സോഷ്യല്‍ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തില്‍ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്‌തേക്കാം.
നേരിട്ട് കണ്ടിട്ടില്ലാത്ത, സമൂഹമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ “ജീവിതം” നഷ്ടപ്പെടുമെന്ന ഭയമുള്ളവര്‍ നിശ്ചയമായും സോഷ്യല്‍ മീഡിയ അഡിക്റ്റാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്നവര്‍ ഒരു ദിവസം ഓണ്‍ലൈനില്‍ വന്നില്ലെങ്കില്‍ ഇത്തരക്കാര്‍ അസ്വസ്ഥരാകും. ഇവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം പഠനത്തെ പ്രതികൂലമായി ബാധിക്കും.
ആരോടെങ്കിലും ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ ഇതിന് അഡിക്റ്റാണെന്ന് ഉറപ്പിക്കാം. ഇവര്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിനായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കും. ഇത്തരക്കാര്‍ തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച സമയം മറ്റുള്ളവരില്‍ നിന്ന് മറച്ച് വെക്കാന്‍ ശ്രമിക്കും. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ സാധിക്കാത്ത വ്യക്തികളാണിവര്‍. കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യാനാണ് ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നത്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…