Kerala

മയപ്പെടുത്തി തരൂർ!! നരഭോജി പ്രയോഗം മുക്കി ; സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം

തിരുവനന്തപുരം : സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ ഒഴിവാക്കിയത്. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു ആദ്യപോസ്റ്റിൽ പറഞ്ഞിരുന്നത്.

കാസർഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. ‘സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്.ഇതാണ് തരൂർ നീക്കം ചെയ്തിരിക്കുന്നത്. പകരമിട്ട പോസ്റ്റില്‍ സിപിഎം പരാമര്‍ശമേ ഇല്ലായിരുന്നു.

‘ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്’ ആദ്യമിട്ട പോസ്റ്റിന് പകരമായി തരൂര്‍ കുറിച്ചു.

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തിൽ ശരി തരൂരിന്‍റെ പുതിയ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.

Anandhu Ajitha

Recent Posts

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

3 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

4 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

5 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

6 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

6 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

6 hours ago